വാക്സിനെടുത്ത യാത്രക്കാർക്ക് അബൂദബിയിൽ ക്വാറൻറീൻ വേണ്ട
text_fieldsഅബൂദബി: വാക്സിനെടുത്ത ശേഷം അബൂദബിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ക്വാറൻറൻ ആവശ്യമില്ലെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. നേരത്തെ ഗ്രീൻലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിെന്നത്തുന്നവർക്ക് മാത്രമായിരുന്നു ഈ ആനുകൂല്യം ഉണ്ടായിരുന്നത്. പുതിയ നിർദേശം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ യാത്രക്കാർക്ക് ഉപകാരപ്രദമാകും. തീരുമാനം സെപ്റ്റംബർ അഞ്ച് മുതൽ നിലവിൽ വരും.
നിലവിൽ യു.എ.ഇയിൽ അബൂദബിയിൽ മാത്രമാണ് ക്വാറൻറീൻ നിർബന്ധമായിരുന്നത്. വാക്സിനെടുക്കാത്തവർക്ക് പത്ത് ദിവസവും എടുത്തവർക്ക് ഏഴ് ദിവസവുമായിരുന്നു ക്വാറൻറീൻ. വാക്സിനെടുക്കാത്തവർക്ക് പത്ത് ദിവസം ക്വാറൻറീൻ തുടരും. ഇവർ ഒമ്പതാം ദിവസം പി.സി.ആർ പരിശോധന നടത്തുകയും ചെയ്യണം.
വാക്സിനെടുത്തവർക്ക് ക്വാറൻറീൻ ഒഴിവാക്കിയിട്ടുണ്ടെങ്കിലും അബൂദബിയിൽ എത്തി നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആർ പരിശോധന നിർബന്ധമാണ്. പുതിയ നിബന്ധനകൾ റസിഡൻറ് വിസക്കാർക്കും സന്ദർശക വിസക്കാർക്കും ബാധകമാണ്.
ദുബൈ, ഷാർജ ഉൾപെടെയുള്ള മറ്റ് എമിറേറ്റുകളിൽ എത്തുന്ന യാത്രികർക്ക് കോവിഡ് പരിശോധന ഫലം വരുന്നത് വരെ (പരമാവധി 24 മണിക്കൂർ) മാത്രമാണ് ക്വാറൻറീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.