മലയാളി സമാജത്തിൽ വാക്സിൻ കുത്തിവെപ്പും പി.സി.ആർ പരിശോധനയും
text_fieldsഅബൂദബി: ആരോഗ്യ വകുപ്പിെൻറ സഹകരണത്തോടെ അബൂദബി മലയാളി സമാജത്തിൽ അംഗങ്ങൾക്കും മുസഫ വ്യവസായ മേഖലയിലെ തൊഴിലാളികൾക്കുമായി പി.സി.ആർ പരിശോധനയും കോവിഡ് വാക്സിനേഷനും നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുനടന്ന പരിപാടിയിൽ 1100ഓളം പേർക്ക് സൗജന്യ കോവിഡ് വാക്സിൻ കുത്തിവെപ്പും പി.സി.ആർ പരിശോധനയും നൽകി.
സമാജം രക്ഷാധികാരി ലൂയിസ് കുരിയാക്കോസ് ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡൻറ് സലിം ചിറക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ദശപുത്രൻ, ട്രഷറർ അബ്ദുൽ ഖാദർ തിരുവത്ര, സമാജം കോഒാഡിനേഷൻ കമ്മിറ്റി ചെയർമാൻ ബി. യേശുശീലൻ, വൈസ് ചെയർമാനും ലോക കേരളസഭ അംഗവുമായ ബാബു വടകര, കേരള സോഷ്യൽ സെൻറർ വൈസ് പ്രസിഡൻറ് ജോയി, സമാജം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
വാക്സിൻ നൽകൽ അനുപാതം: യു.എ.ഇ ഒന്നാമത് ദിനംപ്രതി 100 പേരിൽ 2.88 പേർക്കാണ് വാക്സിൻ നൽകുന്നത്
അബൂദബി: ലോകരാജ്യങ്ങളിലെ കോവിഡ് രോഗപ്രതിരോധ കുത്തിവെപ്പുകളെ കുറിച്ചുള്ള ഡേറ്റയും സ്ഥിതിവിവരക്കണക്കുകളും അടയാളപ്പെടുത്തുന്ന 'ഔവർ വേൾഡ് ഇൻ ഡേറ്റ'സൂചികയിൽ വ്യാഴാഴ്ച യു.എ.ഇയുടെ സ്ഥാനം മുകളിൽ എത്തി. 100 പേരിൽ 2.88 എന്ന അളവിൽ ദിനംപ്രതി കോവിഡ് വാക്സിൻ നൽകുന്ന യു.എ.ഇ ഇസ്രായേലിെൻറ 1.47 എന്ന നിരക്കിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. യു.എ.ഇയിൽ അധിവസിക്കുന്ന എല്ലാ രാജ്യക്കാർക്കും വാക്സിനുകൾ നൽകാൻ രാജ്യം പരിശ്രമിക്കുന്നു.
ഒരാഴ്ചക്കുള്ളിൽ 30 ലക്ഷത്തിൽനിന്ന് 40 ലക്ഷത്തിലേക്ക് കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം കുതിച്ചുയർന്നു. 2020 ഡിസംബറിലാണ് യു.എ.ഇ കോവിഡ് വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചത്. ജനുവരി 10ന് ആദ്യത്തെ പത്തുലക്ഷം ഡോസുകൾ കടന്നു. ജനുവരി 29 നകം 30 ലക്ഷം ഡോസ് നൽകി. ഇതുവരെ 40 ലക്ഷത്തിലധികം ഡോസുകൾ നൽകിയത് രാജ്യത്തെ ദേശീയ വാക്സിനേഷൻ പ്രചാരണം ശരിയായ രീതിയിൽ പുരോഗമിക്കുന്നതിെൻറ തെളിവാണെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.