കുത്തിവെപ്പ്: അജ്മാന് ഇന്ത്യന്‍ അസോസിയേഷൻ കേന്ദ്രത്തിൽ മികച്ച പ്രതികരണം
text_fieldsഅജ്മാന്: അജ്മാന് ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ ഒരുക്കിയ സൗജന്യ കോവിഡ് കുത്തിവെപ്പ് കേന്ദ്രത്തിൽ മികച്ച പ്രതികരണം. ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയവുമായി സഹകരിച്ചാണ് അസോസിയേഷന് കമ്യൂണിറ്റി ഹാളില്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. ദിനംപ്രതി രണ്ടായിരത്തോളം പേരാണ് കുത്തിവെപ്പെടുക്കുന്നതിന് ഇവിടെയെത്തുന്നത്. സിനോഫാം വാക്സിനാണ് ഇവിടെ നല്‍കുന്നത്. നിരവധി ഡോക്ടർമാരും നഴ്സുമാരുമടക്കമുള്ള സംഘത്തെ ഈ ഉദ്യമത്തിനായി ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
കുത്തിവെപ്പ് സ്വീകരിക്കാന്‍ തിരിച്ചറിയല്‍ രേഖയുമായി നേരിട്ട് എത്താം. മുൻകൂട്ടി അനുമതിയുടെ ആവശ്യമില്ല. ദിവസവും രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പതു വരെയും വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മുതല്‍ രാത്രി ഒമ്പത് വരെയുമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി 06-7467722 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
പാർക്കുകളിൽ പരിശോധന ശക്തമാക്കി
അജ്മാന്: കോവിഡ് വ്യാപനം പരിമിതപ്പെടുത്തുന്നതിെൻറ ഭാഗമായി അജ്മാന് നഗരസഭ പാർക്കുകളിൽ വാരാന്ത്യ പരിശോധന ശക്തമാക്കി. സന്ദർശകർ നിർബന്ധിത ആരോഗ്യ സുരക്ഷാ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് നടപടിയെന്ന് കൃഷി, പൊതു ഉദ്യാന വകുപ്പ് ഡയറക്ടർ അഹമ്മദ് സെയ്ഫ് അൽ മുഹൈരി പറഞ്ഞു. മുൻകരുതൽ നടപടികൾ പാലിക്കാൻ സന്ദർശകർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. മാസ്കില്ലാത്തവരെ കര്‍ശനമായി വിലക്കും. പാര്‍ക്കുകളിലെത്തുന്ന ചിലര്‍ വേലി, ഗെയിമുകൾ, ഇരിപ്പിടങ്ങൾ എന്നിവക്ക് കേടുപാടുകള്‍ വരുത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരിസരത്ത് മാലിന്യം തള്ളുന്നതിനും ലാൻഡ്സ്കേപ്പിന് കേടുവരുത്തിയവര്ക്കും പിഴ ചുമത്തിയിട്ടുണ്ട്. ആരോഗ്യത്തെയും പ്രത്യേകിച്ച് കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നതിനാല്‍ ശീശ (ഹുക്ക) ഉപയോഗിക്കുന്നത് പൊതുസ്ഥലത്ത് നിരോധിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഹരിതനഗരങ്ങളിലൊന്നായി പ്രോത്സാഹിപ്പിക്കുന്നതിനും എമിറേറ്റിലെ താമസക്കാർക്കും സന്ദർശകർക്കും ശുദ്ധവും സുരക്ഷിതവുമായ അന്തരീക്ഷം ആസ്വദിക്കാനും നഗരസഭ മികച്ച ശ്രമങ്ങൾ നടത്തുന്നതായും അഹമ്മദ് സെയ്ഫ് അൽ മുഹൈരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.