വാക്സിനേഷൻ പ്രായമായവർക്കും വിട്ടുമാറാത്ത രോഗികൾക്കും മാത്രം
text_fieldsഅബൂദബി: കോവിഡ് വാക്സിൻ നൽകുന്നത് പ്രായമായവർക്കും വിട്ടുമാറാത്ത രോഗികൾക്കും നിശ്ചയദാർഢ്യക്കാർക്കും മാത്രമായി പരിമിതപ്പെടുത്തുന്നു. അടുത്ത ആറ് ആഴ്ചത്തേക്കാണ് നിയന്ത്രണം. പ്രായമായവർക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും വാക്സിനേഷൻ ലഭ്യമാക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നടപടി. ഇവർക്ക് സേഹയുടെ വാക്സിൻ കേന്ദ്രങ്ങളിൽ ബുക്ക് ചെയ്യാതെ വാക്സിനെടുക്കാൻ കഴിയും. അതേസമയം, സെക്കൻഡ് ഡോസ് ആവശ്യമുള്ളവർക്ക് ബുക്ക് ചെയ്ത് വാക്സിനെടുക്കാം.
അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ രണ്ടാംഘട്ട വാക്സിനേഷൻ പൂർത്തിയായി
അബൂദബി: ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയത്തിെൻറ സഹകരണത്തോടെ നടത്തിയ കോവിഡ് വാക്സിനേഷൻ പരിപാടിയിൽ നാലായിരത്തിലധികം പേർ പങ്കെടത്തു. രണ്ടാംഘട്ട വാക്സിനേഷൻ 4713 പേർ സ്വീകരിച്ചു. കഴിഞ്ഞ മാസം നടന്ന ഒന്നാം ഘട്ടത്തിൽ 4127 പേരാണ് പങ്കാളികളായത്. ഇസ്ലാമിക് സെൻററിൽ നിന്ന് ഒന്നും രണ്ടും ഘട്ടത്തിൽ വാക്സിനേഷൻ സ്വീകരിച്ചവർക്ക് തമൂഹ് മെഡിക്കൽ സെൻറർ കോവിഡ് വാക്സിൻ സ്വീകരിച്ചതിെൻറ എസ്.എം.എസ് സന്ദേശം അയച്ചു.
സന്ദേശത്തിലെ ലിങ്ക് ഓപ്പൺ ചെയ്താൽ രണ്ടാം ഘട്ടം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നുണ്ട്. ഇസ്ലാമിക് സെൻററിൽ ഇതോടനുബന്ധിച്ച് നടത്തിയ സൗജന്യ പി.സി.ആർ പരിശോധനയിൽ 1500ഓളം പേർ കോവിഡ് രോഗ നിർണയം നടത്തി. ഇന്ത്യക്കാർക്ക് പുറമെ വിവിധ രാജ്യക്കാരായ ആളുകളും വാക്സിനേഷൻ പരിപാടിയിൽ പങ്കെടുത്തു. ഇസ്ലാമിക് സെൻറർ ഭാരവാഹികളും വളൻറിയർ വിഭാഗവും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം സന്നദ്ധ സേവകരായി വാക്സിനേഷൻ പരിപാടിയിൽ സജീവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.