കോവിഡ് വകഭേദങ്ങൾക്ക് യു.എ.ഇയിലെ വാക്സിനുകൾ ഫലപ്രദം
text_fieldsദുബൈ: ഡെൽറ്റയടക്കം യു.എ.ഇയിൽ സ്ഥിരീകരിച്ച മുഴുവൻ കൊറോണ വൈറസ് വകഭേദങ്ങൾക്കും രാജ്യത്ത് അംഗീകരിക്കപ്പെട്ട വാക്സിനുകൾ ഫലപ്രദമെന്ന് വിദഗ്ധർ.
യു.എ.ഇയിലെ മൂന്നിലൊന്ന് കോവിഡ് രോഗികൾക്കും തീവ്രവ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദമാണെന്ന് സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ വിശദീകരണം. ജനിതമാറ്റം സംഭവിച്ച വൈറസിെൻറ വ്യാപനവും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതും വാക്സിൻ സ്വീകരിക്കാത്തതുമാണ് മരണസംഖ്യയിൽ സമീപ ദിവസങ്ങളിൽ വർധനക്ക് കാരണമെന്നും ആരോഗ്യ വകുപ്പ് വക്താവ് ഡോ. ഫരീദ അൽ ഹൊസാനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ലോകത്ത് വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ ആൽഫ, ബീറ്റ വകഭേദങ്ങളും രാജ്യത്ത് സ്ഥിരീകരിച്ചതായും അവർ വ്യക്തമാക്കുകയുണ്ടായി. ഈ വകഭേദങ്ങൾക്കെല്ലാം യു.എ.ഇ അംഗീകരിച്ച ഫൈസർ, ആസ്ട്രസെനിക വാക്സിനുകൾ ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിച്ചതായി പ്രമുഖ ആശുപത്രികളിലെ ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി. പുതുതായി യു.എ.ഇയിൽ രോഗം സ്ഥിരീകരിക്കപ്പെടുന്നവരിൽ ആശുപത്രി ചികിത്സ തേടേണ്ടിവരുന്നവരിൽ മിക്കവരും വാക്സിൻ സ്വീകരിക്കാത്തവരാണ്.
മരിക്കുന്നവരിൽ 94 ശതമാനവും കുത്തിവെപ്പെടുക്കാത്തവരാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.ഈ സാഹചര്യത്തിൽ കുത്തിവെപ്പെടുക്കാത്തവർ പെട്ടെന്ന് വാക്സിൻ സ്വീകരിക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.