40 വർഷം മുമ്പ് കാണാതായ വടകരക്കാരനെ തേടി അനുജൻ ദുബൈയിൽ
text_fieldsദുബൈ: നല്ല ഉയരമുണ്ടായിരുന്നു. ആരോഗ്യവും. വെളുത്ത് സുമുഖൻ. ഇത്രയും മാത്രമാണ് നാലു പതിറ്റാണ്ട് മുമ്പ് വീട്ടിൽ നിന്നിറങ്ങിയ ജമാലിനെ തിരിച്ചറിയാൻ അനുജൻ ബഷീറിെൻറ പക്കലുള്ള അടയാളങ്ങൾ. കോഴിക്കോട് വടകര തിരുവള്ളൂർ കോരത്ത് ഹൗസിൽ ജമാലിനെ തേടിയാണ് ബഷീർ സന്ദർശക വിസയിൽ ദുബൈയിൽ വന്നത്.
1977ൽ 18ാം വയസ്സിലാണ് ജമാൽ ദുബൈയിലെത്തിയതെന്ന് ബഷീർ പറയുന്നു. പിന്നെ ഇതുവരെ നാട്ടിൽ വന്നിട്ടില്ല. ആറു വർഷത്തോളം കത്തിടപാടും പണമയക്കലുമെല്ലാം ഉണ്ടായിരുന്നു. പിന്നീട് ബന്ധം കുറഞ്ഞു. പത്തുവർഷം കഴിഞ്ഞതോടെ ഒരു വിവരവും ഇല്ലാതായി. കത്തയക്കുന്ന കാലത്ത് നാട്ടിൽ വരാൻ ഉമ്മയും ഉപ്പയുമെല്ലാം നിർബന്ധിച്ചെങ്കിലും ഉടൻ വരാമെന്ന മറുപടിയല്ലാതെ മറ്റൊന്നുമുണ്ടായില്ല. മരിക്കും മുമ്പ് മകനെ ഒരുനോക്ക് കാണണമെന്ന 85 വയസ്സുകഴിഞ്ഞ ഉമ്മ പാത്തുവിെൻറ നിർബന്ധവും പ്രാർഥനയുമാണ് ബഷീറിനെ ഇവിടെയെത്തിച്ചത്. ഇൗ ആഗ്രഹം സഫലമാകാതെയാണ് ബാപ്പ അന്ത്രു 93ൽ മരിച്ചത്. ഇവരുടെ പത്ത് മക്കളിൽ മൂന്നാമത്തെയാളാണ് ജമാൽ.
പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും കുടുംബം ജമാലിനെ മറന്നില്ല.1997ൽ കുടുംബ സ്വത്ത് ഭാഗിച്ചപ്പോൾ 75 ലക്ഷത്തോളം രൂപയുടെ സ്വത്ത് കാണാതായ ജമാലിെൻറ പേരിൽ ഉമ്മയും സഹോദരങ്ങളും എഴുതിവെച്ചതായി ബഷീർ പറയുന്നു. ഏതെങ്കിലും കാലത്ത് തിരിച്ചവരുേമ്പാൾ നൽകാനായി ഇപ്പോഴും അത് കാത്തുസൂക്ഷിച്ചിട്ടുണ്ട്. നാട്ടിൽ തന്നെ കണ്ണായ സ്ഥലത്ത് 20 സെൻറ് ഭൂമിയും 60 സെൻറ് വയലുമാണ് ജമാലിെൻറ പേരിലുള്ളത്.പക്ഷെ ഇൗ വിവരം അറിയിക്കാൻ പോലും വഴിയുമില്ലാതെ ഉഴലുകയാണ് കുടുംബം.
ദുബൈയിലേക്ക് വരുന്നതിെൻറ ഏതാനും ദിവസം മുമ്പ് ജമാലിെൻറ വിവാഹം കഴിഞ്ഞിരുന്നു. ദുബൈയിലുണ്ടായിരുന്ന ഭാര്യപിതാവ് മൂസ ഹാജിയാണ് കല്യാണം കഴിഞ്ഞ് പത്താം ദിവസം മരുമകനെ പ്രവാസലോകത്തെത്തിച്ചത്. ജമാൽ തിരിച്ചുവരുന്നില്ലെന്ന് കണ്ടതോടെ ഏതാനും വർഷം കഴിഞ്ഞപ്പോൾ ഭാര്യപിതാവിെൻറ മുൻകൈയിൽ തന്നെ വിവാഹമോചനം വാങ്ങി.
ദുബൈയിൽ വന്നയുടൻ ഒരു ശൈഖിെൻറ വീട്ടിൽ ജമാലിന് നല്ല ജോലി ലഭിെച്ചന്ന് മാത്രമാണ് കൂടുംബത്തിെൻറ അദ്ദേഹത്തെക്കുറിച്ചുള്ള അറിവ്. അക്കാലത്ത് നല്ല തോതിൽ പണമയച്ചിരുന്നു. ജമാലിെൻറ സഹോദരന്മാർ മറ്റു ഗൾഫ് രാജ്യങ്ങളിലായിരുന്നു. കുവൈത്തിലായിരുന്ന ബഷീർ അപകടത്തെതുടർന്ന് മൂന്നുവർഷം മുമ്പ് നാട്ടിൽ തിരിച്ചെത്തിയശേഷമാണ് ജ്യേഷ്ഠനെക്കുറിച്ച് അേന്വഷണം ഉൗർജിതമാക്കിയത്. ദുബൈയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും വഴി പല അന്വേഷണങ്ങളും നടത്തിെയങ്കിലും ഫലം കാണാത്തതിനെ തുടർന്നാണ് 12 ദിവസം മുമ്പ് സന്ദർശക വിസയിൽ നേരിെട്ടത്തിയത്. മീശ മുളക്കും മുമ്പ് പോയ ജമാലിന് ഇേപ്പാൾ 58 വയസ്സായിക്കാണും.
ഇൗ പ്രായത്തിൽ എവിടെയെങ്കിലും കിടന്ന് പ്രയാസപ്പെടുന്നുണ്ടെങ്കിൽ അവനെ സഹായിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ബഷീർ പറയുന്നു. ഉമ്മയും സഹോദരങ്ങളുമെല്ലാം ചേർന്നാണ് തന്നെ പറഞ്ഞയച്ചത്. ജീവിത സാഹചര്യങ്ങൾ കാരണമാണ് ഇത്രയും കാലം ഇങ്ങനെയൊരു ശ്രമം നടത്താൻ പറ്റാതെപോയതെന്നാണ് ബഷീറിെൻറ കുറ്റസമ്മതം.
ജമാലിെൻറ േഫാേട്ടായോ പാസ്പോർട്ട് വിവരമോ ഒന്നും ഇവരുടെ പക്കലില്ല. പണ്ടെഴുതിയ കത്തുമില്ല. ദുബൈയിലെ സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ മുട്ടാവുന്നിടത്തെല്ലാം മുട്ടുകയാണ് ബഷീർ. ഭാര്യാപിതാവ് മൂസഹാജി ഇന്ന് ജീവിച്ചിരിപ്പില്ല. ജമാലിെൻറ ആദ്യ ജോലി സ്ഥലമെങ്കിലും അദ്ദേഹത്തിന് അറിയുമായിരുന്നു. മൂസഹാജിയുടെ മകൻ ഇവിടെയുണ്ട്.
അവനെയും മറ്റു നാട്ടുകാരെയും കാണാനിരിക്കുകയാണ് ബഷീർ. കോഴിക്കോട് പാസ്പോർട്ട് ഒാഫീസ് വഴി ജമാലിെൻറ പാസ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനും ശ്രമിക്കുന്നുണ്ട്. അതുലഭിച്ചാൽ ജമാൽ യു.എ.ഇയിലുണ്ടോ ഇല്ലയോ എന്നുറപ്പിക്കാൻ പറ്റുമെന്ന പ്രതീക്ഷയിലാണ് ബഷീറും കുടുംബവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.