വടക്കേ മഹല്ല് കുടുംബസംഗമം
text_fieldsദുബൈ: വാടാനപ്പള്ളി വടക്കേ മഹല്ല് പ്രവാസി കൂട്ടായ്മയായ വി വൺ യു.എ.ഇ പുതുവർഷദിനത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. അബൂബക്കർ കാമിൽ സഖാഫി വാടാനപ്പള്ളിയുടെ പ്രാർഥനയോടെ ആരംഭിച്ച സംഗമത്തിന് സി.ഇ.ഒ സലാം മഠത്തിപ്പറമ്പിൽ സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ ഹാരിസ് അധ്യക്ഷത വഹിച്ചു. അഷ്റഫ് ഹാജി വാടാനപ്പള്ളി ഉദ്ഘാടനം ചെയ്തു. വിജയികളെയും കുടുംബാംഗങ്ങളെയും മുതിർന്ന പൗരന്മാരെയും ആദരിച്ചു. എൻ.എസ്. റഷീദ്, എം.എച്ച്. അഫ്സൽ, എ.യു. സുധീർ, എ.എ. ഷോജൻ, പി.എച്ച്. നൗഷാദ്, ജസീൽ ജലാൽ, അബ്ദുൽ സലിം തുടങ്ങിയവർ നേതൃത്വം നൽകി. സി.എഫ്.ഒ ഇസ്മായിൽ വലിയകത്ത് എല്ലാ മഹല്ല് കുടുംബാംഗങ്ങൾക്കും നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.