Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 9:56 PM IST Updated On
date_range 9 Nov 2021 9:56 PM ISTവാണിയമ്പലം സ്വദേശി അബൂദബിയിൽ താമസ സ്ഥലത്ത് മരിച്ച നിലയില്‍
text_fieldsbookmark_border
അബൂദബി: മലപ്പുറം വാണിയമ്പലം സ്വദേശിയെ അബൂദബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ശാന്തിനഗര്‍ കോക്കാടന്‍ വീട്ടില്‍ മുഹമ്മദ് സഫീല്‍ (27) ആണ് മരിച്ചത്. സഫീല്‍ നാല് ദിവസം മുമ്പാണ് നാട്ടിൽനിന്ന് അബൂദബിയിലെത്തിയത്. മുസഫയിലെ ഓട്ടോമൊബൈല്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു. പരേതനായ കോക്കാടന്‍ അബു-മറിയക്കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ജസീല, ശഹീല, സഫ്‌ല. അബുദബി സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story