വർണങ്ങളുടെ ആഘോഷമായി ‘വരയോണം’
text_fieldsദുബൈ: യു.എ.ഇയിലെ ക്രിയേറ്റിവ് മലയാളി ഡിസൈനേഴ്സ് കൂട്ടായ്മയായ വരയുടെ പ്രഥമ ഓണാഘോഷം ‘വരയോണം 2023’ ദുബൈ ഖിസൈസ് സ്റ്റാർ ഇന്റർനാഷനൽ സ്കൂളിൽ നടന്നു. 500 ൽ അധികം അംഗങ്ങൾ പങ്കെടുത്തു. പ്രശസ്ത കലാകാരൻ ഡാവിഞ്ചി സുരേഷ് മുഖ്യാതിഥിയായിരുന്നു. ആയിരക്കണക്കിന് സോന പേപ്പർ ഉപയോഗിച്ച് ഡാവിഞ്ചി സുരേഷിന്റെ നേതൃത്വത്തിൽ വര കൂട്ടായ്മയിലെ കലാകാരന്മാരെയും ചേർത്ത് പടുകൂറ്റൻ വര ലെറ്റർ നിർമിച്ചത് മുഖ്യ ആകർഷണമായി. വര കുടുംബാംഗങ്ങളുടെ കലാകായിക പരിപാടികൾ, ഘോഷയാത്ര, കമ്പവലി, മാവേലി വരവ്, ശിങ്കാരിമേളം, ഡി.ജെ, ഫ്ലവേഴ്സ് ടി.വി ഫെയിം ജാഗു താളമയത്തിന്റെ ചെണ്ടമേളം എന്നിവയും സംഘടിപ്പിച്ചിരുന്നു.
ഉദ്ഘാടന ചടങ്ങിൽ വിക്രാന്ത് ഷബ്ര, സജീർ ഗ്രീൻ ഡോട്ട്, അൻസാർ, ജയേഷ്, ജിബിൻ, റിയാസ് നൗഫൽ സ്ക്രാപ്പ് മല്ലു, വിദ്യ, അനുഷ, ഷമീം മുഹമ്മദ്, നൗഫൽ നാക്ക്, ഹസൻ യാസ്ക് എന്നിവർ ചേർന്ന് ദീപം തെളിയിച്ചു. പ്രശസ്ത ആർട്ടിസ്റ്റുകളായ ശാഹുൽ ആർട്സ്, സന്തോഷ് ഒറ്റപ്പാലം, ബക്കർ, സലീം അബൂദബി, ജാസ്മിൻ മുഹമ്മദ് റിസ്വി, നൗഫൽ പെരിന്തൽമണ്ണ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
അനസ് കോങ്ങയിൽ, ജംനാസ്, അനസ് റംസാൻ, നാസർ എഫ്.എക്സ്, ഉനൈസ്, ശരീഫ്, റിയാസ് മുഹമ്മദ്, സാബിർ ആർട്ട്, ദർശന, മുബഷിർ, ജോബിൻ, ഷംനാഫ്, ഫിറോസ്, നിസാർ, ഫാജി, ഷാഫ്നാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.