Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅം​ഗ​ങ്ങ​ൾ​ക്ക്...

അം​ഗ​ങ്ങ​ൾ​ക്ക് മോ​ട്ടി​വേ​ഷ​ന​ൽ ക്ലാ​സ്​ സം​ഘ​ടി​പ്പി​ച്ച്​ വ​ര

text_fields
bookmark_border
class
cancel
camera_alt

അം​ഗ​ങ്ങ​ൾ​ക്കാ​യി വ​ര സം​ഘ​ടി​പ്പി​ച്ച മോ​ട്ടി​വേ​ഷ​ന​ൽ ക്ലാ​സി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദു​ബൈ: മ​ല​യാ​ളി ഡി​സൈ​ന​ർ​മാ​രു​ടെ കൂ​ടാ​യ്മ​യാ​യ വ​ര യു.​എ.​ഇ​യു​ടെ സ്​​​പെ​ഷ​ൽ സ്ക്വാ​ഡ്​ അം​ഗ​ങ്ങ​ൾ​ക്കാ​യി ലെ​വ​ൽ അ​പ് എ​ന്ന പേ​രി​ൽ പ്ര​ചോ​ദ​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ദു​ബൈ ഡൗ​ൺ ടൗ​ണി​ലെ ‘മൂ​വ​ൻ പി​ക്ക്’ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്നാ​യി തി​ര​ഞ്ഞെ​ടു​ത്ത 70ഓ​ളം വ​രു​ന്ന ഡി​സൈ​ന​ർ​മാ​ർ പ​ങ്കെ​ടു​ത്തു.

സു​കേ​ഷ് ഗോ​വി​ന്ദ​ൻ ‘എ​ങ്ങ​നെ ഒ​രു സം​രം​ഭ​ക​നാ​കാം’ എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു. കോ​ഓ​ഡി​നേ​റ്റ​ർ ക്രി​യേ​റ്റി​വ് ഡ​യ​റ​ക്ട​ർ മു​ബ​ഷി​ർ സെ​ഷ​ന്​ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് വ​ര​യു​ടെ ഭാ​വി പ​രി​പാ​ടി​ക​ളെ കു​റി​ച്ചും വ​ര സ്ക്വാ​ഡി​ന്‍റെ ദൗ​ത്യ​ത്തെ​യും ല​ക്ഷ്യ​ങ്ങ​ളെ​യും കു​റി​ച്ചും ചെ​യ​ർ​മാ​ൻ സ​ജീ​ർ ഗ്രീ​ൻ ഡോ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച ന​ട​ന്നു.

വ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി വ​രു​ന്ന ഡി​സൈ​ൻ മേ​ഖ​ല​യി​ലെ ക​ലാ​കാ​ര​ന്മാ​രു​ടെ പ​രി​പാ​ടി​യാ​യ ‘ആ​ർ​ട്ടെ​ക്‌​സ്’​ന്‍റെ സീ​സ​ൺ 2 അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി​യി​ൽ യു.​എ.​ഇ​യി​ലെ​യും ഇ​ന്ത്യ​യി​ലെ​യും ലോ​കോ​ത്ത​ര ഡി​സൈ​ന​ർ​മാ​രെ പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി ആ​ർ​ടെ​ക്സ് 2025ന്‍റെ സ​ബ് ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ചു.

ച​ർ​ച്ച​ക​ൾ​ക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വ​ര യു.​എ.​ഇ​യു​ടെ ചെ​യ​ർ​മാ​ൻ സ​ജീ​ർ ഗ്രീ​ൻ ഡോ​ട്ട്, ക​ൺ​വീ​ന​ർ അ​ൻ​സാ​ർ മു​ഹ​മ്മ​ദ്, ഫി​നാ​ൻ​സ് കോ​ഓ​ഡി​നേ​റ്റ​ർ ജി​ബി​ൻ, ജ​യേ​ഷ്, വി​ദ്യ, റി​യാ​സ് മു​ഹ​മ്മ​ദ്, അ​ന​സ് റം​സാ​ൻ, മു​ബ​ഷി​ർ, ജം​നാ​സ്, ഷ​ഫ്‌​നാ​സ്, ഷം​നാ​ഫ്, ഷ​മീം മു​ഹ​മ്മ​ദ്, റി​യാ​സ് മ​ല്ലു, എ.​കെ.​എം. ശ​രീ​ഫ്, നൗ​ഫ​ൽ നാ​ക്, ഗോ​ഡ് വി​ൻ, നൗ​ഫ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ, ഫാ​ജി, അ​ഞ്ജ​ലി, വി​ബി​ൻ, ജോ​ഫി​ൻ, വ​സ​ന്ത​കു​മാ​ർ, മു​സ്ത​ഫ മ​റ്റു വ​ര സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളും നേ​തൃ​തം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Vara organized motivational classes for members
Next Story