വാറ്റിന് നൂറ് ദിവസം; രജിസ്റ്റർ ചെയ്തത് 275,000 പേർ
text_fieldsഅബൂദബി: വ്യക്തികളും കമ്പനികളുമായി മൊത്തം 275,000 മൂല്യവർധിത നികുതി (വാറ്റ്) രജിസ്ട്രേഷനുകൾ നടത്തിയതായി ഫെഡറൽ നികുതി അതോറിറ്റി (എഫ്.എ.ടി) അറിയിച്ചു. വാറ്റ് പ്രാബല്യത്തിലായി 100 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് എഫ്.ടി.എ രജിസ്േട്രഷൻ എണ്ണം വ്യക്തമാക്കിയത്. ജനുവരി ഒന്നിനാണ് യു.എ.ഇയിൽ വാറ്റ് നടപ്പാക്കിയത്. മൂല്യവർധിത നികുതി രജിസ്ട്രേഷെൻറ അനുപാതം 98.8 ശതമാനമാണെന്നും ഇത് ലോകത്തെ ഏറ്റവും ഉയർന്ന നിരക്കാണെന്നും അതോറിറ്റി വ്യക്തമാക്കി. അതേസമയം 14,402 കമ്പനകളോട് രജിസ്ട്രേഷനുള്ള അപേക്ഷ വീണ്ടും സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
2160 അപേക്ഷകളിൽ അതോറിറ്റി തീരുമാനമെടുക്കാനുണ്ടെന്നും എഫ്.ടി.എ ഡയറക്ടർ ജനറൽ ഖാലിദ് അലി ആൽ ബുസ്താനി പറഞ്ഞു. നികുതി ഏജൻറാകാനുള്ള പരീക്ഷ ഇതുവരെ 77 പേർ വിജയിച്ചു. 21 പേർ പരീക്ഷക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 56 പേർ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് വരികയാണ്. വാറ്റ് പ്രാബല്യത്തിലായത് മുതൽ സംശയങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ലക്ഷത്തോളം ടെലിഫോൺ വിളികൾക്ക് അതോറിറ്റി മറുപടി നൽകി. പ്രതിദിനം ശരാശരി 1123 വിളികളാണ് വരുന്നത്. 70,000ത്തോളം ഇ-മെയിലുകളും സംശയനിവാരണത്തിനായി 100 ദിവസത്തിനിടെ വന്നു. ഒരു ദിവസത്തെ ശരാശരി ഇ-മെയിലുകളുടെ എണ്ണം 787 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.