ചികിത്സയുമായി നേരിട്ട് ബന്ധമില്ലാത്ത ചില ഒൗഷധങ്ങൾക്കും വാറ്റ് ബാധകം
text_fieldsഅബൂദബി: യു.എ.ഇയിൽ അടുത്ത വർഷം ആരംഭിക്കുന്ന മൂല്യവർധിത നികുതി (വാറ്റ്) ചികിത്സയുമായി നേരിട്ട് ബന്ധമില്ലാത്ത ചില ഒൗഷധങ്ങൾക്കും ബാധകമായിരിക്കുമെന്ന് ഫെഡറൽ ടാക്സ് അതോറിറ്റിയുടെ (എഫ്.ടി.എ) നികുതി ഉപദേശക സഇൗദ ആൽ ഖയ്യൂമി അറിയിച്ചു. എഫ്.ടി.എയുടെ സഹകരണത്തോടെ അബൂദബി ചേംബർ ഒാഫ് കോമേഴ്സ് സംഘടിപ്പിച്ച വാറ്റ് ബോധവത്കരണ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അവർ.
നേരിേട്ടാ അല്ലാതെയോ ഉള്ള കയറ്റുമതിക്ക് പൂജ്യം ശതമാനമായിരിക്കും വാറ്റ്. അതേസമയം, ജി.സി.സി മേഖലയിലേക്ക് കടത്തുന്ന ചരക്കുകൾക്ക് പ്രത്യേക നികുതി നിയമം ബാധകമായിരിക്കും. നാല് സേവനങ്ങളാണ് വാറ്റിൽനിന്ന് ഒഴിവാക്കിയിട്ടുള്ളത്. ധനകാര്യം, അവികസിത ഭൂമി, പ്രദേശിക ഗതാഗതം, ഭവനം എന്നിവയാണ് ഇതെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.