സ്കൂളുകൾക്കും മരുന്നിനും വാറ്റ് ഇല്ല
text_fieldsദുബൈ: യു.എ.ഇയിലെ സ്കൂളുകള്‍ക്കും നഴ്സറികള്‍ക്കും മൂല്യ വര്‍ധിത നികുതി ബാധകമല്ലെന്ന് ഫെഡറല്‍ ടാക്സ് അതോറിറ്റി അറിയിച്ചു. സർവകലാശാലകൾക്ക് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വാറ്റ് ബാധകമാക്കുമോ എന്നത് സംബന്ധിച്ച് അടുത്തവര്‍ഷം മധ്യത്തോടെ തീരുമാനമാകും.
സ്കൂളുകള്‍ക്കും നഴ്സറികള്‍ക്കും വാറ്റ് നികുതി ബാധകമല്ല എന്നതിന് പുറമെ, ഇത്തരം സ്ഥാപനങ്ങള്‍ വാങ്ങുന്ന സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഈടാക്കിയ മൂല്യ വര്‍ധിത നികുതി തിരിച്ച് നല്‍കാനും സംവിധാനമുണ്ടാകും. ഫെഡറല്‍ ടാക്സ് അതോറിറ്റി ഉപദേശക സഈദ അല്‍ ഖദൗമിയാണ് ഇക്കാര്യം അറിയിച്ചത്.
അടുത്തവര്‍ഷം മധ്യത്തോടെ നികുതി നിയമം പുതുതായി വ്യാഖ്യാനിക്കുന്ന അവസരത്തില്‍ സർവകലാശാലകള്‍ക്ക് നികുതി ബാധകമാക്കണോ എന്നത് തീരുമാനിക്കും. മരുന്നുകള്‍ക്കും മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ക്കും വാറ്റുണ്ടാവില്ല. വാറ്റ് ബാധകമല്ലാത്ത മെഡിക്കല്‍ ഉല്‍പന്നങ്ങളുടെ പട്ടിക പിന്നീട് പ്രസിദ്ധീകരിക്കും. വാറ്റില്‍ നിന്ന് ഒഴിവാക്കിയ ഉല്‍പന്നങ്ങളുടെ പട്ടിക ഇതുവരെ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല. മിക്ക ഭക്ഷ്യഉല്‍പന്നങ്ങള്‍ക്കും വാറ്റ് ബാധകമായിരിക്കും. വൈദ്യുതി-, വെള്ളം ബില്ല്, ടെലഫോണ്‍ ബില്ല് എന്നിവക്കും വാറ്റുണ്ടാകും. എന്നാല്‍, വിമാന ടിക്കറ്റ്, കപ്പല്‍യാത്രാ ചെലവ് എന്നിവക്ക് വാറ്റുണ്ടാവില്ല. കയറ്റുമതിക്കാരില്‍ നിന്നും വാറ്റ് ഈടാക്കില്ലെന്നും ടാക്സ് അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.