വാറ്റ് നിയമ ഉത്തരവ് യു.എ.ഇ പ്രസിഡൻറ് പ്രഖ്യാപിച്ചു
text_fieldsഅബൂദബി: മൂല്യവർധിത നികുതി (വാറ്റ്) രാജ്യത്ത് നടപ്പാക്കുന്നതു സംബന്ധിച്ച നിയമ ഉത്തരവ് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പുറത്തിറക്കി.
ലോകത്ത് ഏറ്റവും കുറഞ്ഞ നികുതി നിരക്കോടെ 2018 ജനുവരി ഒന്നു മുതലാണ് വാറ്റിെൻറ പ്രാഥമിക നടപടികൾ നിലവിൽ വരിക. ഇറക്കുമതിയുടെയും ഉൽപാദനത്തിെൻറയും വിതരണത്തിെൻറയും ഒാരോ ഘട്ടങ്ങളിലും അഞ്ചു ശതമാനം നികുതിയാണ് ഏർപ്പെടുത്തുന്നത്.
ആഗോള തലത്തിൽ എല്ലാ മേഖലയിലും യു.എ.ഇയെ ഒന്നാമതെത്തിക്കാൻ വഴിയൊരുക്കുന്ന പ്രവർത്തനങ്ങൾക്കാണ് നികുതി വരുമാനം വിനിയോഗിക്കുക. യു.എ.ഇയിൽ ആസൂത്രണം ചെയ്യുന്ന നികുതി സമ്പ്രദായത്തിെൻറ ആദ്യ പടിയാണ് പ്രസിഡൻറ് ശൈഖ് ഖലീഫ പുറത്തിറക്കിയ ഫെഡറൽ നിയമം 8^2017 എന്ന് ദുബൈ ഉപ ഭരണാധികാരിയും യു.എ.ഇ ധനമന്ത്രിയും ഫെഡറൽ നികുതി അതോറിറ്റി അധ്യക്ഷനുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തും പ്രസ്താവിച്ചു. മികച്ചതും ഉറച്ചതുമായ നികുതി നടപടികളാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
അടുത്ത രണ്ടു വർഷങ്ങൾക്കുള്ളിൽ എല്ലാ ജി.സി.സി രാജ്യങ്ങളിലും നടപ്പാക്കാനിരിക്കുന്ന വാറ്റ് രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയിലും മൊത്ത ആഭ്യന്തര ഉദ്പാദന (ജി.ഡി.പി)ത്തിലും വർധനയുണ്ടാക്കും. ആഗോള തലത്തിൽ തന്നെ ഏറ്റവും മികച്ച സൂചികകളുള്ള യു.എ.ഇയുടെ സർക്കാർ സേവനങ്ങൾ ഉന്നത നിലവാരത്തിെലത്താനും ഇതു സഹായകമാവും. യു.എ.ഇ നേതൃത്വത്തിെൻറ ദർശനങ്ങൾ നടപ്പാക്കുന്നതിനും വൈവിധ്യവും ഉൽപാദനാത്മകവുമായ അറിവിൽ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥ സാധ്യമാക്കാനും വഴിയൊരുക്കും.
അതാതു രാജ്യങ്ങളുടെയും സന്നദ്ധത പ്രകാരം 2018 ജനുവരി1^ 2019 ജനുവരി1കാലയളവിൽ വാറ്റ് നടപ്പാക്കാനാണ് ജി.സി.സി രാജ്യങ്ങളുടെ ഉടമ്പടി.
ഇൗ ഇനത്തിൽ ലഭിക്കുന്ന നികുതി വരുമാനം മുഴുവൻ സമൂഹത്തിനാകമാനം ഗുണകരവും യു.എ.ഇയുടെ പുരോഗതിക്ക് ആക്കം കൂട്ടുന്നതുമായ വികസന പദ്ധതികൾക്ക് വിനിയോഗിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.