Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാറ്റിന്​ ഇനി 50 ദിവസം...

വാറ്റിന്​ ഇനി 50 ദിവസം കൂടി; നടപടികൾ പൂർത്തീകരിക്കാം

text_fields
bookmark_border
വാറ്റിന്​ ഇനി 50 ദിവസം കൂടി; നടപടികൾ പൂർത്തീകരിക്കാം
cancel

അബൂദബി: യു.എ.ഇയിൽ മൂല്യവർധിത നികുതി (വാറ്റ്​) പ്രാബല്യത്തിലാകാൻ 50 ദിവസങ്ങൾ കൂടി ബാക്കി. പുതുവർഷ ദിനമായ ജനുവരി ഒന്നിനാണ്​ അഞ്ച്​ ശതമാനം വാറ്റ്​ നടപ്പാവുക. ഏതെല്ലാം സേവനങ്ങൾക്കും ഉൽപന്നങ്ങൾക്കും വാറ്റ്​ ബാധകമാകുമെന്നും ഏതിനെല്ലാമാണ്​ ഇളവ്​ ലഭിക്കുകയെന്നും ഫെഡറൽ നികുതി അതോറിറ്റി (എഫ്​.ടി.എ) ഇതിനകം വ്യക്​തമാക്കിയിട്ടുണ്ട്​. 

​3.7 ലക്ഷം ദിർഹവും അതിന്​ മുകളിലും വാർഷിക വരുമാനമുള്ള എല്ലാ സ്വകാര്യ കമ്പനികളും വാറ്റ്​ രജിസ്​ട്രേഷൻ നിർബന്ധമാണ്​. സമയപരിധി അവസാനിക്കുന്നതിന്​ മുമ്പ്​ രജിസ്​ട്രേഷൻ പൂർത്തിയാക്കുക എന്നതാണ്​ ഇനി ആദ്യം ശ്രദ്ധിക്കാനുള്ളത്​. വാറ്റ്​ ബാധകമായിട്ടും രജിസ്​ട്രേഷൻ നടത്തിയില്ലെങ്കിൽ വൻ പിഴയായിരിക്കും അടക്കേണ്ടി വരിക.

ഒന്നര കോടി ദിർഹത്തിൽ കൂടുതൽ വാർഷിക വരുമാനമുള്ള ബിസിനസ്​ സംരംഭങ്ങളുടെ വാറ്റ്​ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ട അവസാന തീയതി ഒക്​ടോബർ 31ന്​ അവസാനിച്ചിട്ടുണ്ട്​. ഒരു കോടി ദിർഹത്തിന്​ മുകളിൽ വാർഷിക വരുമാനമുള്ള സംരംഭങ്ങൾ നവംബർ 30ന്​ മുമ്പും മറ്റു സംരംഭങ്ങൾ ഡിസംബർ നാലിനുമാണ്​ നടപടികൾ പൂർത്തീകരിക്കേണ്ടത്​. എഫ്​.ടി.എ വെബ്​സൈറ്റിൽ എല്ലാ ദിവസവും 24 മണിക്കൂറും രജിസ്​ട്രേഷൻ സൗകര്യം ലഭ്യമാണ്​.

വാറ്റ്​ ബോധവത്​കരണത്തിന്​ ‘ഗൾഫ്​ മാധ്യമ’വും
ദുബൈ: മൂല്യ വർധിത നികുതി സംബന്ധിച്ച്​ വായനക്കാരുടെയും വ്യാപാരികളുടെയും സംശയ ദൂരികരണത്തിന്​ വിദഗ്​ധരുടെ മറുപടികൾ നൽകി തുടക്കം മുതൽക്കേ പിന്തുണ നൽകുന്ന പ്രവാസി ഇന്ത്യക്കാരുടെ മുഖപത്രമായ ‘ഗൾഫ്​മാധ്യമം’ എമിറേറ്റുകൾ തോറും സൗജന്യ  ബോധവത്​കരണ സെമിനാറുകൾ സംഘടിപ്പിക്കുന്നു. 

യാതൊരു പിഴവുകളുമില്ലാതെ വാറ്റ്​ നികുതി വ്യവസ്​ഥയിലേക്ക്​ വ്യാപാരികൾക്ക്​ പ്രവേശിക്കാനുതകുന്ന വിദഗ്​ധ ഉപദേശങ്ങളും നിർദേശങ്ങളും നൽകുന്ന സെമിനാറുകളിൽ പ്രമുഖ സാമ്പത്തിക വിദഗ്​ധർ പ​െങ്കടുക്കും. യു.എ.ഇയിലെ പ്രമുഖ ടാക്​സ്​-ഒാഡിറ്റിങ്​ സ്​ഥാപനമായ എച്ച്​ ആൻറ്​ ടി ടാക്​സ്​ കൺസൾട്ടൻസി​​െൻറ സഹകരണത്തോടെ നടത്തുന്ന സെമിനാറിനെത്തുന്നവർക്ക്​ വാറ്റ്​ രജിസ്​ട്രേഷനും പൂർത്തിയാക്കി നൽകും. താൽപര്യമുള്ളവർ  050 2505698 എന്ന നമ്പറിൽ  പേര്​, സ്​ഥാപനത്തി​​െൻറ വിവരങ്ങൾ, ഫോൺ നമ്പർ എന്നിവ വാട്ട്​സ്​ആപ്പ്​ സന്ദേശമായി അയ
ക്കുക.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vatgulf newsmalayalam news
News Summary - vat-uae-gulf news
Next Story