വാറ്റ് വന്നു; ഞെട്ടിച്ചില്ലെന്ന് വിലയിരുത്തൽ
text_fieldsദുബൈ: മാസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കും ആശങ്കകൾക്കുമൊടുവിൽ വാറ്റ് നിലവിൽ വന്നപ്പോൾ പലർക്കും ആശ്വാസം. വിചാരിച്ചത്ര ഉപദ്രവകാരിയല്ലെന്നാണ് ആദ്യ ദിവസത്തെ വിലയിരുത്തൽ. വാറ്റ് വരുന്നതോടെ സാധനങ്ങൾക്ക് വൻ വിലയാകുമെന്ന ധാരണയിൽ ഡിസംബർ അവസാന വാരം സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള തിരക്കിലായിരുന്നു പ്രവാസികൾ അടക്കമുള്ള യു.എ.ഇ നിവാസികൾ. വർഷാവസാന ദിനത്തിൽ ജൂവലറികളിൽ വൻതിരക്ക് അനുഭവപ്പെടുകയും ചെയ്തു. തീരെ താഴ്ന്ന വരുമാനത്തിലുള്ളവർക്ക് വാറ്റ് പ്രതിസന്ധി സൃഷ്ടിക്കുമെങ്കിലും ഇടത്തരക്കാർ മുതൽ മേലേക്കുള്ളവർക്ക് കാര്യമായ ബുദ്ധിമുട്ട് ഇത്മൂലം ഉണ്ടാകില്ലെന്ന് ഉപഭോക്താക്കൾ തന്നെ പറയുന്നു. സാധനങ്ങൾ ചില്ലറയായി വാങ്ങുേമ്പാൾ വിലകൂടിയതായി അനുഭവപ്പെടുന്നില്ല. എന്നാൽ മാസാവസാനം കുടുംബ ബജറ്റിൽ ഇതിെൻറ പ്രത്യാഘാതം ഉണ്ടായേക്കുമെന്ന ആശങ്കയും അവർ പങ്കുവെക്കുന്നു.
വലിയ തുകക്ക് സാധനങ്ങൾ വാങ്ങൂേമ്പാൾ മാത്രമാണ് വാറ്റ് ആയി നൽകുന്ന തുക ശ്രദ്ധയിൽ വരിക. 10,20 ദിർഹം വിലയുള്ള സാധനങ്ങൾ വാങ്ങുേമ്പാൾ നിസാര തുക മാത്രമാണ് നഷ്ടപ്പെടുന്നതെന്ന് ചിന്തിക്കുന്നവരുമുണ്ട്. ഇത് സഹിക്കാവുന്നതേയുള്ളൂവെന്നും അവർ പറയുന്നു. 340 രൂപക്ക് ഭക്ഷണം കഴിക്കുന്നവർ ഏകദേശം 17 ദിർഹം വാറ്റ് ആയി നൽകണം. 26.25 ദിർഹം ഭക്ഷണത്തിന് ചെലവാക്കിയാൽ 1.25 ആയിരിക്കും വാറ്റ്. 10 ദിർഹം വിലക്ക് കിട്ടിയിരുന്ന അൽ െഎൻ രണ്ട് ലിറ്റർ പാലിന് വാറ്റ് അടക്കം 10.50 ദിർഹം വിലയായി. ഡിസംബർ 31 ന് അർദ്ധരാത്രി തന്നെ സ്ഥാപനങ്ങളിൽ വാറ്റ് ഇൗടാക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായിരുന്നു. ജനുവരി ഒന്നിന് അതിരാവിലെ കടകളിൽ എത്തിയവരെ വാറ്റ് രേഖപ്പെടുത്തിയ ബിൽ നൽകിയാണ് കച്ചവടക്കാർ എതിരേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.