കുട്ടികളുടെ വായനോത്സവം: ലക്ഷം കടന്ന് സന്ദര്‍ശകര്‍
text_fieldsഷാര്‍ജ: കുട്ടികളുടെ വായനോത്സവം ആറ് ദിവസം പിന്നിടുമ്പോള്‍ 1,10,000 സന്ദര്‍ശകരത്തെിയതായി ഷാര്‍ജ ബുക്ക് അതോറിറ്റി അറിയിച്ചു. ആദ്യ അഞ്ച് ദിവസത്തെ കണക്കാണിത്. ‘കണ്ടെത്തലുക്കള്പ്പുറം’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന വായനോത്സവത്തില്‍ പങ്കെടുക്കാനത്തെുന്ന കുട്ടികള്‍ പുതിയ വിജ്ഞാനം കിട്ടിയ സംതൃപ്തിയോടെയാണ് മടങ്ങുന്നത്.
സാമൂഹിക മാധ്യമങ്ങളിലെ ഇടപ്പെടല്‍, ചിത്രങ്ങളില്‍ ലയിച്ച് കിടക്കുന്ന കഥകള്‍ കണ്ടത്തെല്‍, തലച്ചോറിനെ പറ്റിയുള്ള പഠനം, ഗതാഗത നിയമങ്ങള്‍, കച്ചവട കേന്ദ്രങ്ങളില്‍ പാലിക്കേണ്ട മര്യാദകള്‍ തുടങ്ങിയവ കുട്ടികള്‍ അനുഭവത്തിലൂടെ പഠിക്കുന്നു. ലോകത്തിലെ പ്രശസ്തരായ ബാല സാഹിത്യകാരന്മാരുടെ പ്രഭാഷണങ്ങള്‍ ശ്രവിക്കാനും കവിതകള്‍ കേള്‍ക്കാനും ശില്പശാലകളില് പങ്കെടുക്കാനുമുള്ള അസുലഭ അവസരമാണ് വായനോത്സവത്തിലുള്ളത്.
യുക്രയിന് വനിതകള്‍ അവതരിപ്പിക്കുന്ന വാദ്യസംഗീതം ദിവസവും വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്നുണ്ട്. നമ്മുടെ ശിങ്കാരിമേളത്തെ ഓര്‍മപ്പെടുത്തുന്നതാണ് യുക്രയിന് വാദനം. അറിവും തിരിച്ചറിവും കുട്ടികള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വായനോത്സവത്തിന്‍െറ ഒന്‍പതാം അധ്യായത്തിന്‍െറ താളുകളാണ് അല്‍താവൂനിലെ എക്സ്പോ സെൻററില്‍ മറിയുന്നത്. ബാള്‍ റൂമില്‍ നടക്കുന്ന തിയ്യറ്റര്‍ മേള ഏറെ ശ്രദ്ധേയമാണ്.
2093 പരിപാടികളാണ് 11 ദിവസങ്ങളിലായി അരങ്ങേറുന്നത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്ന് 179 അതിഥികളാണ് ഇത്തവണത്തെ വായനോത്സവത്തിന് എത്തിയിരിക്കുന്നത്. സാഹിത്യകാരന്മാരും ചിന്തകരും പാചകവിദഗ്ധരും പ്രഭാഷകരും വിദ്യാഭ്യാസ വിചക്ഷണരും ഇക്കൂട്ടത്തിലുണ്ട്. ഇന്ത്യയില്‍ നിന്ന് നന്ദിനി നായര്‍, അനുഷ്ക രവിശങ്കര്‍, സുദക്ഷിണ ശിവകുമാര്‍, പ്രഭാഷക അഫ്ഷീന് പന്‍വെല്‍ക്കര്‍, ആനിമേറ്റര്‍ സകീന അലി എന്നിവരാണ് പങ്കെടുക്കുന്നത്.
ശനി മുതല്‍ ബുധന്‍ വരെ രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ടുവരെയും വ്യാഴാഴ്ച രാത്രി മ്പതുവരെയും വെള്ളിയാഴ്ച വൈകിട്ടു നാലുമുതല്‍ രാത്രി ഒന്‍പതുവരെയുമാണു പരിപാടി. പ്രവേശനം വാഹന നിറുത്തുവാനുള്ള സൗകര്യം സൗജന്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.