കുട്ടികളുടെ വായനോത്സവത്തിൽ വൻ തിരക്ക്, ഇന്ന് കൊടിയിറങ്ങും
text_fieldsഷാർജ: പത്തുദിവസം നീണ്ട ഷാര്‍ജയിലെ കുട്ടികളുടെ വായനോല്‍സവത്തിന് ഇന്ന് തിരശീല വീഴും. വാരാന്ത്യ അവധി കൂടി ആയതിനാല്‍ അവസാനദിവസം കുട്ടികളുടെ വലിയ തിരക്കാണ് മേളയില്‍ പ്രതീക്ഷിക്കുന്നത്.കുട്ടികളുടെ എണ്ണത്തില്‍ ഇക്കുറി റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.
കഴിഞ്ഞവര്‍ഷം രണ്ടരലക്ഷത്തിലേറെ കുട്ടികള്‍ എത്തിയ മേളയില്‍ ഈ വര്‍ഷം മൂന്നു ലക്ഷത്തിലേറെ കുട്ടികളെയാണ് ഷാര്‍ജ ബുക്ക് അതോറിറ്റി പ്രതീക്ഷിക്കുന്നത്.
വായനയെ സ്നേഹിക്കുന്നവര്‍ക്കെന്നപോലെ എഴുത്തുകാരായ കുട്ടികള്‍ക്കും മേള വലിയ അവസരമാണ് തുറന്നുകൊടുത്തത്. അവസാനദിവസം രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെയാണ് പരിപാടികള്‍. എട്ടുവയസുള്ള ഇന്ത്യന്‍ എഴുത്തുകാരി അനാഹിത ചൗഹാെൻറ പുസ്തക പ്രകാശനത്തിനും മേള വേദിയാകും. വിവിധ വേദികളിലായി 54 പരിപാടികള്‍ക്കാണ് ഇന്ന് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.