ഉപഭോക്താക്കള്‍ക്ക് പ്രതിവാര സമ്മാനവുമായി അജ്മാനിലെ വാഹന പരിശോധനകേന്ദ്രം
text_fieldsഅജ്മാന്: ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങളുമായി അജ്മാനിലെ വാഹന പരിശോധന രജിസ്ട്രേഷന് കേന്ദ്രം. അജ്മാന് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്പീഡ് സെൻറർ ഫോർ വെഹിക്കിൾ ടെസ്റ്റിങ് ആൻഡ് രജിസ്ട്രേഷനാണ് ഉപഭോക്താക്കൾക്കായി പ്രതിവാര നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ നല്‍കുന്നത്. മികച്ച സേവനങ്ങൾ നൽകുന്നതോടൊപ്പം ഉപഭോക്തൃ ആത്മവിശ്വാസം വർധിപ്പിക്കുന്നതിെൻറ ഭാഗമായാണ് നിരവധി സമ്മാനങ്ങൾ ഉൾപ്പെടുന്ന പ്രതിവാര നറുക്കെടുപ്പ് നടത്തുന്നത്. വാഹനത്തിെൻറ സാങ്കേതിക പരിശോധന പൂർത്തിയാക്കുന്നതോടെ ഉപഭോക്താവിെൻറ ഫോൺ നമ്പർ രജിസ്റ്റർ ചെയ്ത് നറുക്കെടുപ്പിനുള്ള രജിസ്ട്രേഷൻ പ്രക്രിയ ഡിജിറ്റൽ രൂപത്തിലാണ് നടക്കുന്നതെന്ന് വെഹിക്കിൾ ടെസ്റ്റിങ് ആൻഡ് രജിസ്ട്രേഷൻ സ്പീഡ് സെൻറർ ഡയറക്ടർ അമ്മാര്‍ ഹസൻ അൽ ഷെയർ പറഞ്ഞു. നറുക്കെടുപ്പ് എല്ലാ ഞായറാഴ്ചയും രാവിലെ 10ന് നടക്കും. 2021 ഡിസംബർ നാലുവരെയാണ് നറുക്കെടുപ്പ് കാമ്പയിന്. സ്പീഡ് സെൻററിെൻറ വിവിധ സേവനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പൊതുജനങ്ങളുമായുള്ള ബന്ധം ഉറപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് അൽ ഷെയർ വിശദീകരിച്ചു. ഭാരം കുറഞ്ഞതും ഭാരമേറിയതുമായ വാഹനങ്ങളുടെ സാങ്കേതിക പരിശോധന, പെയിൻറിങ് പെർമിറ്റുകൾ, ബോഡി റിപ്പയർ, വാഹന ലൈസൻസിങ് സേവനങ്ങൾ, വാഹന ഇൻഷുറൻസ്, നമ്പർ പ്ലേറ്റ് ഫാക്ടറി സേവനങ്ങൾ കൂടാതെ കേന്ദ്രം തന്നെ മുന്‍കൈയെടുത്ത് ഉപഭോക്താവിെൻറ വാഹനം റിക്കവറി വാനില്‍ കൊണ്ടുവന്ന് സാങ്കേതിക പരിശോധന പൂർത്തിയാക്കി ഉപഭോക്താവിെൻറ ആസ്ഥാനത്തേക്ക് തിരികെ എത്തിക്കുന്ന സേവനവും ഇവിടെ നല്‍കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.