രൂപമാറ്റം വരുത്തൽ; 1195 വാഹനങ്ങൾ പിടിച്ചെടുത്തു
text_fieldsദുബൈ: അനധികൃതമായി രൂപമാറ്റം വരുത്തുകയും ശബ്ദമലിനീകരണമുണ്ടാക്കുകയം ചെയ്ത 1195 വാഹനങ്ങൾ കഴിഞ്ഞ വർഷം പൊലീസ് പിടികൂടിയതായി അധികൃതർ വെളിപ്പെടുത്തി. ദുബൈ പൊലീസ് വിളിച്ച വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 4533 വാഹനങ്ങൾക്ക് പിഴയിട്ടു. എഞ്ചിനിൽ മാറ്റം വരുത്തിയതിനാണ് ഭൂരിപക്ഷം വാഹനങ്ങളും പിടിച്ചെടുത്തത്. ഈ ഗണത്തിൽമാത്രം 1079 വാഹനങ്ങളാണ് പിടികൂടിയത്. 2361 വാഹനങ്ങൾക്ക് പിഴയുമിട്ടു.
ശബ്ദമലിനീകരണമുണ്ടാക്കിയതിന് 116 വാഹനങ്ങൾ പിടിച്ചെടുക്കുകയും 2172 വാഹനങ്ങൾക്ക് പിഴയിടുകയും ചെയ്തു. ഈ വർഷവും പൊലീസ് ശക്തമായ നടപടികളുമായാണ് മുന്നോട്ടുപോകുന്നത്. എൻജിനിൽ മാറ്റം വരുത്തിയതിന്റെ പേരിൽ ഈ വർഷം ഇതുവരെ 250 വാഹനങ്ങൾ പിടിച്ചെടുക്കുകയും 327 വാഹനങ്ങൾക്ക് പിഴയിടുകയും ചെയ്തു. ശബ്ദമലിനീകരണമുണ്ടാക്കിയ 19 വാഹനങ്ങൾ കണ്ടുകെട്ടുകയും 230 എണ്ണത്തിന് പിഴയിടുകയും ചെയ്തിട്ടുണ്ട്. ഗതാഗത ബോധവത്കരണത്തിൽ കുടുംബത്തിന് പങ്കുണ്ടെന്നും കുട്ടികളെ ഗതാഗത നിയമലംഘനത്തിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കണമെന്നും ദുബൈ പൊലീസ് ട്രാഫിക് ജനറൽ ഡിപാർട്ട്മെന്റ് ആക്ടിങ് ഡയറക്ടർ ജുമാ സാലിം ബിൻ സുവൈദാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.