വാഹന പരിശോധനക്ക് മംസാറിൽ പുതു സംവിധാനം
text_fieldsദുബൈ: വാഹന പരിശോധനക്കും രജിസ്ട്രേഷനും മംസാറിൽ പുതുസംവിധാനമൊരുക്കി ആർ.ടി.എ. ദ ിവസവും 600 വാഹനങ്ങൾ കൈകാര്യം ചെയ്യാൻ സൗകര്യമുള്ള കേന്ദ്രത്തിെൻറ ഉദ്ഘാടനം ആർ.ടി.എ ഡ യറക്ടർ ജനറലും എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മുഹമ്മദ് അൽ തയാർ നിർവഹിച്ചു.
54,000 ചതുരശ്രയടി വിസ്തീർണമുള്ള ഒാഫിസിൽ വാഹന പരിശോധന, രജിസ്ട്രേഷൻ, ഇൻഷുറൻസ്, നമ്പർ േപ്ലറ്റ്, അറ്റകുറ്റപ്പണി, പെയിൻറിങ്, പോളിഷിങ്, കഴുകൽ തുടങ്ങിയ സംവിധാനങ്ങളുണ്ടാവും. ഇരുചക്ര വാഹനങ്ങളുടെ പരിശോധനക്ക് പ്രത്യേക മേഖല ക്രമീകരിച്ചിട്ടുണ്ട്. പരിശോധനയും മറ്റു പ്രവർത്തനങ്ങളും വീക്ഷിക്കുന്നതിന് ഉപഭോക്താക്കൾക്ക് വിഡിയോ സ്ക്രീൻ ഒരുക്കിയിട്ടുണ്ട്. രാവിലെ ഏഴു മുതൽ രാത്രി പത്തു വരെയാണ് പ്രവർത്തന സമയം.
ആധുനിക സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്ന ഒാഫിസ് പ്രകൃതിസൗഹൃദപരമായാണ് നിർമിച്ചിരിക്കുന്നത്. കേന്ദ്രത്തിെൻറ പ്രവർത്തനം അൽ തയാർ നോക്കിക്കണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.