വാഹനങ്ങൾക്ക് ഇടയിൽ സുരക്ഷിത അകലമില്ലെങ്കില്‍ പിഴ
text_fieldsദുബൈ: മുന്നില്‍ പോകുന്ന വാഹനത്തില്‍നിന്ന് സുരക്ഷിത അകലം പാലിച്ചില്ലെങ്കിൽ ഇരു വാഹനങ്ങളും പിഴയടക്കേണ്ടി വരു മെന്ന് അബൂദബി പൊലീസിെൻറ മുന്നറിയിപ്പ്. പിന്നിൽ വേഗത്തില്‍ വരുന്ന വാഹനത്തെ കടന്നുപോകാന്‍ അനുവദിക്കാത്തത ിനാണ് മുന്നിലെ വാഹനത്തിന് പിഴ ലഭിക്കുക. ഇത് കണ്ടെത്തുന്നതിനായി അബൂദബിയില്‍ പുതിയ കാമറകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ കുടുങ്ങിയാല്‍ 400 ദിര്‍ഹമാണ് പിഴ.
സുരക്ഷിത അകലം പാലിക്കാത്ത വാഹനങ്ങള്‍ക്ക് പിഴയുണ്ടാകുമെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അതിവേഗ പാതകളില്‍ ചില വാഹനങ്ങൾ വേഗം കുറച്ച് പോകുന്നത് മറ്റു വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇടതുവശത്തെ ലെയ്നുകൾ അതിവേഗത്തില്‍ പോകേണ്ട വാഹനങ്ങള്‍ക്കാണ്. വേഗം കുറച്ചുപോകേണ്ട വാഹനങ്ങള്‍ വലതുവശത്തെ ലെയ്നുകളിലാണ് സഞ്ചരിക്കേണ്ടത്.
ഇടത് ലെയ്നില്‍ സഞ്ചരിക്കുന്നവര്‍ പിന്നില്‍നിന്ന് കൂടുതല്‍ വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ക്ക് വലതുവശത്തേക്ക് മാറി ഇടം നല്‍കണം. അല്ലാത്തപക്ഷം, രണ്ട് വാഹന ഉടമകളും പിഴ അടക്കേണ്ടി വരും. വാഹനങ്ങളുടെ വേഗം കൂടി പരിശോധിച്ച ശേഷമായിരിക്കും പിഴ ഇൗടാക്കുക. ഇക്കാര്യം സൂചിപ്പിച്ച് അബൂദബി പൊലീസ് മലയാളത്തിലും ബോധവത്കരണ വിഡിയോ പുറത്തിറക്കി. ആദ്യഘട്ടത്തില്‍ പൊലീസ് മുന്നറിയിപ്പ് എസ്.എം.എസ് സന്ദേശം അയക്കും. ആവര്‍ത്തിച്ചാല്‍ പിഴ അടക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.