അടിയന്തര വാഹനങ്ങൾക്ക് വഴി നൽകാത്തതിനുള്ള പിഴ 3000 ദിർഹമായി വർധിപ്പിച്ചു
text_fieldsഅബൂദബി: ആംബലുൻസുകൾ, പൊലീസ് കാറുകൾ, ഒൗദ്യോഗിക പരേഡ് വാഹനങ്ങൾ തുടങ്ങിയ അടിയ ന്തര വാഹനങ്ങൾക്ക് വഴി നൽകാത്ത ഡ്രൈവർമാർക്കുള്ള പിഴ 3000 ദിർഹമായി വർധിപ്പിച്ചതായ ി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനം നടത്തുന്ന വാഹനങ്ങൾ 30 ദിവസത്തേക്ക് കണ്ടുകെട്ടാനും ഡ്രൈവർക്ക് ആറ് ബ്ലാക്ക് പോയിൻറ് വിധിക്കാനും നിയമത്തിൽ വകുപ്പുണ്ട്. ജൂലൈ ഒന്ന് മുതലാണ് നിയമത്തിലെ ഭേദഗതി നിലവിൽ വരുന്നത്. റോഡ് ഗതാഗതം മെച്ചപ്പെടുത്താനും സുരക്ഷ വർധിപ്പിക്കാനും റോഡപകടങ്ങളിലെ മരണനിരക്ക് കുറക്കാനുമാണ് പുതിയ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.
അടിയന്തര വാഹനങ്ങൾക്കും ഒൗദ്യോഗിക വാഹനങ്ങൾക്കും എതിരെയുള്ള നിയമലംഘനങ്ങൾ സ്മാർട്ട് സംവിധാനങ്ങളും കാമറകളും പട്രോൾ വാഹനങ്ങളും ഉപയോഗിച്ച് നിരീക്ഷിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. റോഡ് ഉപയോഗിക്കുന്നവർ അടിയന്തര സൈറണുകൾ ശ്രദ്ധിക്കുകയും അടിയന്തര വാഹനങ്ങളുടെ ലൈറ്റുകൾ തിരിച്ചറിയുകയും ചെയ്യണം. ഇത്തരം വാഹനങ്ങൾക്ക് മുൻഗണന നൽകുന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.