ജെറ്റ് പാക്ക് മുതൽ ഡ്രൈവറില്ല കാർ വരെ: ഫ്യൂച്ചർ മ്യുസിയത്തിൽ കാണാം ഭാവിയുടെ വാഹനങ്ങൾ
text_fieldsദുബൈ: ഭാവിയുടെ അത്ഭുതങ്ങൾ മുൻകൂട്ടി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചറുമായി കൈകോർത്ത് ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ആകാശത്ത് പറന്ന് നടക്കാൻ ഉപയോഗിക്കുന്ന പേഴ്സനൽ ജെറ്റ് പാക്ക് മുതൽ ഡ്രൈവറില്ലാത്ത സ്വയം നിയന്ത്രിത കാർ വരെ ഫ്യൂചർ മ്യൂസിയത്തിൽ എത്തിച്ചിരിക്കുകയാണ് ആർ.ടി.എ ഭാവിയുടെ ഗതാഗത സംവിധാനങ്ങളാണ് ആർ.ടി.എ ഇവിടെ അവതരിപ്പിക്കുന്നത്.
മെഡിക്കൽ ഡ്രോണുകൾ, ഭക്ഷണം എത്തിക്കുന്ന റോബോട്ട്, ഇലക്ട്രിക് ബൈക്ക്, ഇലക്ട്രിക്കൽ എയർ ക്രാഫ്റ്റുകൾ തുടങ്ങിയവയെല്ലാം ഇവിടെ കാണാം. വരും ദിവസങ്ങളിൽ കൂടുതൽ വാഹനങ്ങൾ ഇവിടെ എത്തിക്കും. ഇത് സംബന്ധിച്ച കരാറിൽ ആർ.ടി.എയും ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചറും ഒപ്പുവെച്ചു.
നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്വയം നിയന്ത്രിത വാഹനങ്ങളുടെ പ്രോട്ടോ ടൈപ്പാണ് ഇവിടെ അവതരിപ്പിക്കുന്നത്. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ വാഹനങ്ങളും ഇവിടെ കാണാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഗവേഷണ കേന്ദ്രങ്ങൾ വികസിപ്പിച്ചെടുക്കുന്ന പുതിയ ആശയങ്ങളും കണ്ടുപിടിത്തങ്ങളുമെല്ലാം ഫ്യൂച്ചർ മ്യൂസിയത്തിലേക്ക് എത്തും.
സാങ്കേതിക വിദ്യകൾ അതിവേഗം മാറുന്ന ഈ കാലത്ത് ഭാവി ഗതാഗത മാർഗങ്ങളും ദ്രുതഗതിയിൽ മാറുകയാണെന്നും ഇവ ലോകത്തിന് മുന്നിൽ മ്യൂസിയം ഓഫ് ഫ്യൂച്ചർ വഴി അവതരിപ്പിക്കുകയാണെന്നും ആർ.ടി.എ ഡയറക്ടർ
ജനറൽ മത്താർ മുഹമ്മദ് അൽ തായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.