വിക്ടർ അക്സൽസണിെൻറ ഒളിമ്പിക് വിജയാഘോഷം ദുബൈയിൽ
text_fieldsദുബൈ: ഒളിമ്പിക്സ് ബാഡ്മിൻറണിൽ സ്വർണമെഡൽ നേടിയ ഡെന്മാർക്ക് താരം വിക്ടർ അക്സൻസണിെൻറ വിജയാഘോഷം ദുബൈയിൽ.
അടുത്തയാഴ്ചയാണ് വിക്ടർ ദുബൈയിൽ വിജയാഘോഷം നടത്തുന്നത്. ഒളിമ്പിക്സിന് മുമ്പ് ദുബൈയിലായിരുന്നു അദ്ദേഹത്തിെൻറ പരിശീലനം. അതിനാലാണ് വിജയാഘോഷവും ഇവിടെയാക്കുന്നത്.
1996നു ശേഷം ആദ്യമായാണ് ഏഷ്യക്ക് പുറത്തുള്ള പുരുഷതാരം ഒളിമ്പിക്സ് ബാഡ്മിൻറണിൽ ജേതാവാകുന്നത്. വിജയിച്ചയുടൻ ദുബൈ സ്പോർട്സ് കൗൺസിലിന് നന്ദി അറിയിച്ച് സന്ദേശം അയച്ചിരുന്നു. 2019 മുതൽ ദുബൈയിലാണ് പരിശീലനം. യു.എ.ഇയിലെ കായിക മേഖലക്ക് അകമഴിഞ്ഞ പിന്തുണ നൽകുന്ന ഭരണാധികാരികളെ അദ്ദേഹം അഭിനന്ദിച്ചു. ലോകോത്തര സൗകര്യങ്ങളാണ് ദുബൈ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരിശീലന സമയത്ത് അദ്ദേഹം സ്പോർട്സ് കൗൺസിലിൽ സന്ദർശനം നടത്തിയിരുന്നു. നാദൽ ഷെബ സ്പോർട്സ് കോംപ്ലക്സിലായിരുന്നു പരിശീലനം.
ഒളിമ്പിക്സിന് മുന്നോടിയായി നിരവധി ടീമുകളാണ് ദുബൈയിലെത്തി പരിശീലനം നടത്തിയത്. അടുത്തകാലത്ത് 50ഓളം ടീമുകൾ എത്തിയെന്നാണ് കണക്ക്. പലരും മികച്ച പ്രകടനം നടത്തി. എമിറേറ്റ്സുമായി കരാറൊപ്പിട്ട തദേജ് പൊഗാകറാണ് സൈക്ലിങ്ങിൽ ചാമ്പ്യനായത്.
യു.എ.ഇ വേൾഡ് ടൂറിലെയും ചാമ്പ്യനായിരുന്നു പൊഗാകർ. നീന്തൽ, പെൻറാത്തലൺ, സൈക്ലിങ്, ടെന്നിസ്, ഫുട്ബാൾ, ബാഡ്മിൻറൺ ടീമുകളെല്ലാം യു.എ.ഇയിൽ എത്തി പരിശീലനം നടത്തിയിരുന്നു. ലോകകപ്പിന് മുന്നോടിയായി ഫുട്ബാൾ താരങ്ങളും പരിശീലനത്തിനെത്തുന്നുണ്ട്.
ഇന്ത്യയുടെ മലയാളി നീന്തൽ താരം സാജൻ പ്രകാശ് ഒരുവർഷമായി പരിശീലനം നടത്തുന്നത് ദുബൈയിലാണ്. ഇതിെൻറ ഫലമായാണ് സാജന് ഒളിമ്പിക്സ് യോഗ്യത ലഭിച്ചത്.
ഏതു രാജ്യത്തുള്ളവർക്കും എളുപ്പത്തിൽ എത്താൻ കഴിയുന്നതും സുരക്ഷയുമാണ് ദുബൈയെ പ്രിയപ്പെട്ട പരിശീലന കേന്ദ്രമാക്കി മാറ്റുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.