വിജയകുമാർ കാത്തിരിക്കണം; ഇനിയും അഞ്ച് നാൾ
text_fieldsകൊല്ലംങ്കോട്: പ്രിയതമയുടെ ചേതനയറ്റ ശരീരം ഒരു നോക്കുകാണാൻ വിജയകുമാറിന് ഇനിയും അഞ്ച് ദിനം കാത്തിരിക്കണം. അകാലത്തിൽ വേർപിരിഞ്ഞ പ്രിയപ്പെട്ടവൾക്ക് അന്ത്യചുംബനം നൽകി യാത്രയയക്കാനുള്ള ആനമാറി വടുക്കുംപാടം വിജയകുമാറിന്‍റെ ആഗ്രഹമാണ് സാങ്കേതിക കുരുക്കിൽ കുരുങ്ങി നീണ്ടുപോകുന്നത്.
ദുബൈയിലുള്ള വിജയകുമാറിെൻറ ആഗ്രഹ സഫലീകരണത്തിനായി ഒരു നാട് മൂഴുവൻ പ്രാർഥനയിലാണ്. വിജയകുമാറിെൻറ കണ്ണീർ നാടിന്‍റെ മുഴുവൻ വേദനയായി മാറിയിരിക്കുകയാണ്. മേയ് ഒമ്പതിനാണ് വിജയുകുമാറിെൻറ ഗീത (40) ഹൃദയാഘാതം മൂലം മരിച്ചത്.
ദുബൈയിൽ ഇലക്ട്രീഷ്യനായ ഭർത്താവ് വിജയകുമാറിന് നാട്ടിലെത്താൻ ദുബൈ വിമാനത്താവളത്തിൽ നിന്നും ടിക്കറ്റ് ശരിയാവാത്തതിനാൽ മൃതദേഹം പാലക്കാട് ജില്ലാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മേയ് 12ന് 172 യാത്രക്കാരുമായി കണ്ണൂരിലേക്ക് പുറപ്പെടുന്ന വിമാനത്തിൽ കയറാനുള്ള ശ്രമം പരാജയപ്പെട്ടു. മേയ് 17ന് നാട്ടിലെത്തിയാൽ ആഗ്രഹം സഫലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിജയകുമാറിനെ നാട്ടിലെത്തിക്കവൻ വിദേശകാര്യ വകുപ്പ്, മുഖ്യമന്ത്രി എന്നിവർക്ക് നിവേദനങ്ങൾ നൽകിയിട്ടുണ്ട്. ഒടുവിൽ മെയ് 17ന് ദുബൈ-കൊച്ചി വിമാനത്തിൽ വരാനുള്ള രേഖകൾ ശരിയായിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.
18 വർഷമായി വിവാഹിതരായ വിജയകുമാർ - ഗീത ദമ്പതികൾക്ക് മക്കളില്ല. കുറച്ച് വർഷങ്ങൾ ഗൾഫിൽ വിജയകുമാറിനൊപ്പം ഉണ്ടായിരുന്ന. ഗീത രണ്ട് വർഷങ്ങൾക്കു മുമ്പാണ് നാട്ടിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.