ഭക്ഷ്യസുരക്ഷ മാനദണ്ഡം ലംഘിച്ചു; ഭക്ഷ്യ ഉൽപാദന സ്ഥാപനം അടച്ചുപൂട്ടി
text_fieldsഅബൂദബി: അബൂദബിയിലെ ഭക്ഷ്യവ്യാപാര കമ്പനി അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റി (അഡാഫ്സ) അടച്ചുപൂട്ടി. മുസഫ വ്യവസായ മേഖലയിലെ ഇതിയാദി ഫുഡ്സ്റ്റഫ് ട്രേഡിങ് കമ്പനിയാണ് ഭക്ഷ്യസുരക്ഷ മാനദണ്ഡം ലംഘിച്ചതിന് അഡാഫ്സ അടച്ചുപൂട്ടിയത്.
സ്ഥാപനത്തിലെ നിയമലംഘനം പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാവുന്ന തരത്തിലുള്ളതായിരുന്നുവെന്ന് അഡാഫ്സ വ്യക്തമാക്കി. പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി തുടര്‍ച്ചയായ പരിശോധനകള്‍ നടത്തി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മാനദണ്ഡങ്ങള്‍ക്കനുസൃതമായാണോ എന്ന കാര്യം ഉറപ്പുവരുത്തുമെന്നും കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.