നിയമലംഘനം: 1780 ഇരുചക്ര വാഹനങ്ങൾ പിടികൂടി
text_fieldsദുബൈ: അനുമതിയില്ലാത്ത സ്ഥലങ്ങളിൽ ഉപയോഗിച്ചതായി കണ്ടെത്തിയ 1780 ഇരു ചക്രവാഹനങ്ങൾ ദുബൈ പൊലീസ് പിടികൂടി. ട്രാഫിക് സുരക്ഷ കാമ്പയിനിന്റെ ഭാഗമായി അൽ റിഫ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിലാണ് 1417 സൈക്കിളുകൾ, 363 ഇലക്ട്രിക് സ്കൂട്ടറുകൾ എന്നിവ പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു.
പൊതു റോഡുകൾ, കാൽനട പാതകൾ എന്നിവിടങ്ങളിൽ അനുമതിയില്ലാതെ ഉപയോഗിച്ചതായാണ് കണ്ടെത്തിയത്. ഹെൽമറ്റ് ധരിക്കാതിരിക്കുക, ട്രാഫിക് സിഗ്നലുകൾ ലംഘിക്കുക, വാഹനങ്ങളിൽ ശരിയായ ലൈറ്റിങ് സംവിധാനങ്ങൾ ഘടിപ്പിക്കാതിരിക്കുക, റിഫ്ലക്ടിവായ വസ്ത്രം ധരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയ സംഭവത്തിൽ 251 പേർക്ക് പിഴ ചുമത്തിയതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.