നിയമലംഘനം: ഭക്ഷ്യവിതരണ സ്ഥാപനം അടച്ചുപൂട്ടി
text_fieldsഅബൂദബി: പൊതുജനാരോഗ്യത്തിന് ഹാനികരമാവുന്ന രീതിയില്‍ പ്രവര്‍ത്തിച്ച ഭക്ഷ്യവിതരണ സ്ഥാപനം അടച്ചുപൂട്ടി അധികൃതര്‍. മഫ്റഖ് വ്യവസായ മേഖലയിലെ ഫുഡ് സോണ്‍ കേറ്ററിങ് കോണ്‍ട്രാക്ട്സ് സ്ഥാപനമാണ് അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷാ അതോറിറ്റി (അഡാഫ്സ) അടച്ചുപൂട്ടിയത്.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട നിയമത്തിലെ രണ്ടാം വകുപ്പ് ലംഘിച്ചതിനാണ് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഭക്ഷ്യസുരക്ഷ നിയമം ലംഘിച്ച അബൂദബിയിലെ റസ്റ്റാറന്റ് കഴിഞ്ഞദിവസം അധികൃതര്‍ അടച്ചുപൂട്ടിയിരുന്നു. ഖാലിദിയയിലെ അമീര്‍ അല്‍ ഷാം റസ്റ്റാറന്റ് ആന്‍ഡ് ഗ്രില്‍സ് ആണ് അഡാഫ്സ) അടച്ചുപൂട്ടിയത്.
പരിശോധനയില്‍ പൊതുജനാരോഗ്യത്തിന് ഹാനികരമാവുന്ന ഗുരുതരമായ നിയമലംഘനം കണ്ടെത്തിയ സാഹചര്യത്തിലാണ് റസ്റ്റാറന്റിനെതിരെ നടപടി സ്വീകരിച്ചത്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ 800555 എന്ന ഹോട്ട് ലൈന്‍ നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.