നിയമലംഘനം: ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി
text_fieldsദുബൈ: രാജ്യത്തെ ഇൻഷുറൻസ് ബ്രോക്കറേജുമായി ബന്ധപ്പെട്ട നിയമങ്ങളും മാർഗനിർദേശങ്ങളും പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസ് യു.എ.ഇ സെൻട്രൽ ബാങ്ക് റദ്ദാക്കി. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫസ്റ്റ് ഇൻഷുറൻസ് ബ്രോക്കേഴ്സ് കമ്പനിയുടെ ലൈസൻസാണ് റദ്ദാക്കിയത്. കമ്പനിയുടെ പേര് രജിസ്റ്ററിൽ നിന്ന് നീക്കിയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസവും സമാന രീതിയിൽ നിയമലംഘനം നടത്തിയ കോജന്റ് ഇൻഷുറൻസ് ബ്രോക്കർ എന്ന കമ്പനിക്കെതിരെയും നടപടിയെടുത്തിരുന്നു. ഇൻഷുറൻസ് മേഖലയുടെ സുരക്ഷ,സുതാര്യത,സത്യസന്ധത എന്നിവക്കായി സർക്കാർ കൊണ്ടുവരുന്ന നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കാൻ എല്ലാ ഇൻഷുറൻസ് കമ്പനികളും ബാധ്യസ്ഥരാണെന്ന് കേന്ദ്ര ബാങ്ക് മുന്നറിയിപ്പ് നൽകി. മാനദണ്ഡങ്ങൾ പ്രകാരമുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിന് ഇൻഷൂറൻസ് കമ്പനികൾക്ക് കേന്ദ്ര ബാങ്ക് സമയം അനുവദിക്കുകയും ചെയ്തിരുന്നു. ഇനിയും സംവിധാനങ്ങൾ ഒരുക്കാത്ത കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ബാങ്ക് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.