ഭവനങ്ങളിലെ നിയമലംഘനം കണ്ടെത്താൻ പരിശോധന
text_fieldsഅബൂദബി: സര്‍ക്കാര്‍ പദ്ധതികള്‍ പ്രകാരം നിര്‍മിച്ച ഭവനങ്ങളിലെ നിയമലംഘനം കണ്ടെത്തുന്നതിനു പരിശോധനയുമായി അധികൃതര്‍. വില്ലകള്‍ അനധികൃതമായി വാടകക്ക് കൊടുത്തതും വ്യാപാരശാലകളും മറ്റുമായി പരിവര്‍ത്തനം ചെയ്തതും കണ്ടെത്തുകയാണ് ലക്ഷ്യം. ഉപേക്ഷിക്കപ്പെട്ട വീടുകളിലും പരിശോധനയുണ്ടാകുമെന്ന് അബൂദബി ഹൗസിങ് അതോറിറ്റിയും നഗര ഗതാഗത വകുപ്പും അറിയിച്ചു.
നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ഇവ തിരുത്തുന്നതിന് ഒരുമാസത്തെ സാവകാശം നല്‍കും. ഇതിനു ശേഷവും ലംഘനമുള്ളതായി കണ്ടെത്തിയാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ അക്കാര്യം അറിയിക്കണമെന്ന് അബൂദബി ഹൗസിങ് അതോറിറ്റിക്ക് കീഴിലുള്ള ഉദ്യോഗസ്ഥനായ മാജിദ് അബ്ദുല്‍ അല്‍ മുഹൈരി ആവശ്യപ്പെട്ടു. നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധനക്കൊപ്പം വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കും പുനര്‍നിര്‍മാണത്തിനുമുള്ള വായ്പകളെക്കുറിച്ചുള്ള ബോധവത്കരണവും ഉദ്യോഗസ്ഥസംഘം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.