നിയമലംഘനം; അബൂദബിയില്‍ രണ്ട് ആരോഗ്യ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി
text_fieldsഅബൂദബി: നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് അബൂദബിയില്‍ രണ്ട് ആരോഗ്യ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി.
പൂട്ടിയവയില്‍ ഒരു കേന്ദ്രം ഏകദിന ശാസ്ത്രക്രിയാ കേന്ദ്രമാണെന്നും സമൂഹത്തിന് ഗുരുതര ആരോഗ്യ ഭീഷണി ഉയര്‍ത്തിയ സ്ഥാപനമായിരുന്നു ഇതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് മറ്റൊരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ആരോഗ്യ വകുപ്പിന്റെ നയങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിച്ച് ലോകോത്തര നിലവാരമുള്ള സേവനമാവണം എമിറേറ്റിലെ ആരോഗ്യ സ്ഥാപനങ്ങള്‍ നല്‍കേണ്ടതെന്നും വകുപ്പ് നിര്‍ദേശിച്ചു.
നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അബൂദബിയില്‍ മേയ് മാസം രണ്ട് ആരോഗ്യ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയിരുന്നു. മെഡിക്കല്‍ വേസ്റ്റ് നിര്‍മാര്‍ജനം, ബ്ലഡ് കണ്ടെയ്നര്‍, പകര്‍ച്ചവ്യാധി നിയന്ത്രണ നടപടികള്‍ അടക്കമുള്ള കാര്യങ്ങളിലാണ് സ്ഥാപനങ്ങള്‍ ഗുരുതരമായ വീഴ്ച വരുത്തിയത്.
നടപടി സ്വീകരിക്കപ്പെട്ട സ്ഥാപനങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. കാലാവധി കഴിഞ്ഞ മെഡിക്കല്‍ ഉപകരണങ്ങളും വസ്തുക്കളും ഇവിടങ്ങളില്‍ ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. യോഗ്യരായ ആരോഗ്യ വിദഗ്ധരും അടച്ചുപൂട്ടിയ ആരോഗ്യ കേന്ദ്രങ്ങളില്‍ ഉണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.