ട്രാഫിക് നിയമലംഘനം നടത്താത്ത 23 ഡ്രൈവർമാരെ പൊലീസ് ആദരിച്ചു
text_fieldsഅജ്മാന്: ഈ വർഷം ഒരൊറ്റ അപകടവും വരുത്താത്ത 23 ഡ്രൈവര്‍മാരെ അജ്മാന് പൊലീസ് ആദരിച്ചു. അപകടങ്ങൾ തടയുന്നതിനും ഉത്തരവാദിത്തമുള്ള ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുന്നതിനും നടപ്പിലാക്കിയ ഗോൾഡൻ ട്രാഫിക് പോയിൻറ് സിസ്റ്റം വഴിയാണ് ഇവരെ കണ്ടെത്തിയത്. ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനുമായി അജ്മാൻ പൊലീസ് നടപ്പാക്കുന്ന ബോധവൽക്കരണ സംരംഭങ്ങളിലൊന്നാണ് ഗോൾഡൻ പോയിൻറ്സ് സംരംഭമെന്ന് അജ്മാൻ പൊലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡയറക്ടർ ലെഫ്. കേണൽ സെയ്ഫ് അബ്ദുല്ല അൽ ഫലാസി പറഞ്ഞു. അശ്രദ്ധമായി വാഹനമോടിക്കുന്നത് ഒഴിവാക്കാനും അമിതവേഗത, ചുവന്ന സിഗ്നല്‍ മറികടക്കുന്നത് തുടങ്ങിയ നിയമലംഘനങ്ങൾ ഒഴിവാക്കാനും യുവാക്കളെ പ്രേരിപ്പിക്കുന്ന നടപടികളാണ് പൊലീസ് ലക്ഷ്യമിടുന്നത്. നിയമം അനുസരിക്കാനും ഗതാഗത നിയമ ലംഘനങ്ങളും അപകടങ്ങളും ഒഴിവാക്കാനും പ്രോത്സാഹിപ്പിക്കുന്ന വലിയ നീക്കമാണ് ഈ സംരംഭം വഴി തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.