ക്വാറൈൻറൻ ലംഘിച്ചാൽ പിഴ ചുമത്തും; വലിയ പിഴ
text_fieldsദുബൈ: കോവിഡ് 19 ലക്ഷണമുള്ളവർ 14 ദിവസത്തെ ക്വാറൈൻറൻ ലംഘിച്ചാൽ കനത്ത പിഴയും അഞ്ച് വർഷം തടവും അനുഭവിക്കേണ്ടി വരുമ െന്ന് ജുഡീഷ്യൽ അധികൃതർ. ഭീതിജനകമാം വിധം കൊറോണ വൈറസ് വ്യാപനം ലോകത്ത് തുടരുകയും പൊതുജനങ്ങളിൽ ആശങ്ക പരക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ 14 ദിവസം നിർബന്ധമായും ക്വാരൈൻറൻ നിർദേശിക്കപ്പെട്ടവർ അത് പാലക്കണം.
മുൻകരുതൽ നടപടികൾ ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് യു.എ.ഇ അറ്റോർണി ജനറൽ ഹമദ് സൈഫ് അൽ ഷംസി മുന്നറിയിപ്പ് നൽകി. സമൂഹത്തിലെ മറ്റുള്ളവരുടെ ആരോഗ്യവും സുരക്ഷയും കൂടി അപകടത്തിലാക്കുന്നതിനാൽ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്നത് നിയമലംഘനമാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.
2014 ലെ 14ാം നമ്പർ ഫെഡറൽ നിയമപ്രകാരം പിഴയും തടവും ഉൾപ്പെടുന്ന ശിക്ഷക്ക് വിധേയമാക്കാം. സാംക്രമിക രോഗമുള്ളവർ മനപൂർവം വൈറസ് പടർത്തിയാൽ അഞ്ചുവർഷം വരെ തടവും 50,000 മുതൽ ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. കുറ്റം ആവർത്തിക്കുന്ന പക്ഷം ശിക്ഷ ഇരട്ടിയാക്കും.
രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരും രോഗത്തെ കുറിച്ച് വ്യക്തമായി അറിയുന്നവരും ആവശ്യമായ മെഡിക്കൽ പരിരക്ഷകൾ സ്വീകരിക്കാതെയും അനുമതിയില്ലാതെയും രാജ്യത്തേക്ക് യാത്ര ചെയ്യുന്ന പക്ഷം മൂന്ന് വർഷം വരെ തടവും അല്ലെങ്കിൽ 10,000 മുതൽ 50,000 ദിർഹം വരെ പിഴയും ഇൗടാക്കും. രാജ്യത്ത് എത്തിച്ചേരുന്നവർ രോഗബാധിതരാണെങ്കിൽ നിയമപ്രകാരം അധികാരികളെ അറിയിക്കണം. അല്ലെങ്കിൽ അവരെ പ്രോസിക്യൂട്ട് ചെയ്യാമെന്നും നിയമം അനുശാസിക്കുന്നുണ്ട്. സാംക്രമികരോഗം മൂലമുള്ള സംശയകരമായ കേസുകളോ മരണങ്ങളോ ശ്രദ്ധയിൽപെട്ടാൽ അവ ഉടൻ റിപ്പോർട്ട് ചെയ്യൽ ജീവനക്കാരുടെ ബാധ്യതയാണെന്നും നിയമം അനുശാസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.