നിയമലംഘനം: മൂന്ന് കാർ വാടക സ്ഥാപനങ്ങൾ പൂട്ടിച്ചു
text_fieldsദുബൈ: ഉപഭോക്താക്കളുടെ അവകാശ സംരക്ഷണ നിയമങ്ങൾ ലംഘിച്ച സംഭവത്തിൽ കഴിഞ്ഞ വർഷം ദുബൈയിൽ അടച്ചുപൂട്ടിച്ചത് മൂന്ന് കാർ വാടക സ്ഥാപനങ്ങൾ. സാമ്പത്തിക, ടൂറിസം വകുപ്പ് നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 2023ന്റെ ആദ്യ പകുതിയിൽ രണ്ട് സ്ഥാപനങ്ങളും ഈ വർഷം തുടക്കത്തിൽ ഒരു സ്ഥാപനവുമാണ് അടച്ചുപൂട്ടിയത്. നിയമലംഘനത്തിന്റെ തീവ്രത അനുസരിച്ച് വിവിധ വിഭാഗങ്ങളിലായാണ് പിഴ ഈടാക്കുക. 10,000 ദിർഹമാണ് മിനിമം പിഴ. പിഴവ് ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാകും. അതോടൊപ്പം സ്ഥാപനം അടച്ചുപൂട്ടാനുള്ള നടപടിയും എടുക്കുമെന്ന് സാമ്പത്തിക, ടൂറിസം ഡിപ്പാർട്മെന്റിലെ ഉപഭോക്തൃ അവകാശ സംരക്ഷണ വകുപ്പ് ഡയറക്ടർ അഹമ്മദ് അലി മൂസ പറഞ്ഞു.
ദുബൈ കോർപറേഷൻ ഫോർ കസ്റ്റമർ പ്രൊട്ടക്ഷൻ ആൻഡ് ഫെയർ ട്രേഡ് അടുത്തിടെ ഇറക്കിയ സർക്കുലറിൽ ഡെപ്പോസിറ്റി തുക 30 ദിവസത്തിനകം ഉപഭോക്താവിന് തിരികെ നൽകണമെന്ന് നിർദേശിച്ചിരുന്നു. ഇത് പാലിക്കുന്നതിൽ സ്ഥാപനങ്ങൾ വീഴ്ചവരുത്തുന്നതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കാർ വാടകക്ക് എടുക്കുമ്പോൾ സ്ഥാപനങ്ങളുമായി വ്യക്തമായ കരാർ ഉണ്ടാക്കണമെന്നും അലി മൂസ നിർദേശിച്ചു. അതേസമയം, 2022ന്റെ ആദ്യ പാദത്തിൽ ദുബൈയിൽ രജിസ്റ്റർ ചെയ്ത കാർ വാടക സ്ഥാപനങ്ങളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത് 23.7 ശതമാനം വർധനയാണ്. ഇതേ വർഷം ദുബൈയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 78,000 ആണ്. തൊട്ടു മുമ്പുള്ള വർഷം ഇത് 69,000 ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.