വായനയുടെ വയലിൻ സംഗീതം
text_fieldsഷാർജ: ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പുസ്തകങ്ങൾ മാത്രമല്ല, നൂറുകണക്കിന് വർക്ഷോപ്പുകളും സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കുട്ടികളുടെ ആക്റ്റിവിറ്റി കോർണറിൽ വയലിൻ വാദനത്തെക്കുറിച്ചായിരുന്നു ക്ലാസ്. പരിചയസമ്പന്നനായ വയലിനിസ്റ്റ് ടാർസയുടെ നേതൃത്വത്തിൽ വയലിൻ വായിക്കുന്നതിന്റെ അടിസ്ഥാനകാര്യങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.
യുവതലമുറയിൽ സാംസ്കാരികബോധം സൃഷ്ടിക്കാനും കലാപരമായ കഴിവുകളെ വളർത്തിയെടുക്കാനുമുള്ള ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് വിജയകരമായി സംഘടിപ്പിക്കുന്ന വിവിധ സെഷനുകൾ. കല, ക്രാഫ്റ്റ്, സംഗീതം, കുക്കറി, കോമിക്സ്, ശാരീരികവും മാനസികവുമായ ആരോഗ്യം എന്നിവയും മറ്റും ഉൾക്കൊള്ളുന്ന നൂറുകണക്കിന് വർക്ഷഷോപ്പുകളാണ് പുസ്തകോത്സവത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. നവംബർ 12 വരെയാണ് ഷാർജ എക്സ്പോ സെൻററിൽ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.