വിസ പിഴ അടക്കാം ഓൺലൈൻ വഴി
text_fieldsപ്രവാസികളെ പലപ്പോഴും കുടുങ്ങുന്ന വിഷയമാണ് വിസ പിഴ. കൃത്യസമയത്ത് പിഴ അടച്ചില്ലെങ്കിൽ അധിക ഫൈൻ വരുന്നതോടെ നാട്ടിലേക്കുള്ള മടക്കം പോലും പ്രതിസന്ധിയിലാകും.
കോവിഡ് തുടങ്ങിയ ശേഷം യു.എ.ഇ പല തവണ പിഴ എഴുതിത്തള്ളിയെങ്കിലും എപ്പോഴും ഈ ആനുകൂല്യം എപ്പോഴും ലഭിക്കണമെന്നില്ല.
വിസ പിഴകൾ ഓൺലൈനായി അടക്കാൻ അധികൃതർ സൗകര്യം ഒരുക്കിയിട്ടുണ്ട്. www.ica.gov.ae എന്ന വെബ്സൈറ്റ് വഴിയാണ് അടക്കേണ്ടത്. സൈറ്റ് തുറക്കുേമ്പാൾ സ്ക്രീനിെൻറ വലതു വശത്ത് കാണുന്ന വിർച്വൽ അസിസ്റ്റൻറിന് വിവരങ്ങൾ നൽകുക. ഇതോടെ ലഭ്യമായ സർവീസുകളുടെ പട്ടിക ലഭിക്കും.
ഇതിൽ 'പേ ഫൈൻ' എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത ശേഷം നമ്മുടെ വ്യക്തിഗത വിവരങ്ങൾ നൽകണം. ഇതോടെ നമ്മുടെ ഫൈൻ വിവരങ്ങൾ അറിയാൻ കഴിയും. പണം അടക്കാനുള്ള ലിങ്കും ഇതുവഴി ലഭിക്കും. ഈ ലിങ്ക് വഴി പണം അടക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.