വിസ സേവനങ്ങൾ മൊബൈൽ ആപ്ലിക്കേഷനിലും
text_fieldsദുബൈ: ദുബൈയിലെ വിസ നടപടികൾക്കായുള്ള ആമർ കേന്ദ്രങ്ങളിലെ സേവനങ്ങൾ മൊബൈൽ ആപ്പിലും ലഭ്യം. amer GDRFA എന്ന ആപ്ലിക്കേഷൻ വഴിയാണ് ആവശ്യമായ സേവനങ്ങൾ തിരഞ്ഞെടുക്കാനും രേഖകൾ ഡൗ ൺലോഡ് ചെയ്യാനും അവസരം ലഭിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ ഇടപാടുകൾ പൂർത്തിയാക്കാനും അടുത്തുള്ള ആമർ കേന്ദ്രത്തിലെ ടോക്കൺ നേടാനും ഈ ആപ്ലിക്കേഷനിലൂടെ കഴിയും. പ്ലേ സ്റ്റോറിൽനിന്നും ആപ്പിൾ സ്റ്റോറിൽനിന്നും ഇത് ഡൗൺലോഡ് ചെയ്യാമെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് െറസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി അറിയിച്ചു.
വിസയുമായി ബന്ധപ്പെട്ട അപേക്ഷകൾ ആമർ സെൻറർ വഴി മാത്രമേ ബന്ധപ്പെട്ട വകുപ്പിന് സമർപ്പിക്കാൻ കഴിയു. ആമർ സെൻററുകളുമായി ബന്ധപ്പെടാനുള്ള ടെലിഫോൺ നമ്പറുകളും ഇതിൽ ലഭ്യമാണ്. ഉപയോക്താക്കളുടെ കാത്തിരിപ്പ് കുറക്കാൻ ആപ് സഹായിക്കുന്നു. ആപ് വഴി ലഭിക്കുന്ന ടോക്കണുമായി സെൻററുകളിൽ സമയത്തിന് എത്തിയാൽ മതിയെന്ന് ആമർ കസ്റ്റമർ ഹാപ്പിനെസ് സെക്ഷൻ മേധാവി മേജർ സാലിം ബിൻ അലി അറിയിച്ചു. പ്രമാണങ്ങളുടെ കോപ്പിയും ആപ്ലിക്കേഷൻ വഴി സേവന കേന്ദ്രങ്ങളിലേക്ക് അയക്കാൻ കഴിയും. കോവിഡ് –19 പ്രതിരോധ നടപടികളുടെ ഭാഗമായി അടച്ചിട്ട ആമർ സെൻററുകൾ ഞായറാഴ്ച മുതലാണ് വീണ്ടും തുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.