യു.എ.ഇ, ഇന്ത്യൻ പൗരന്മാർക്ക് ഇറാനിൽ പോകാൻ വിസ ഇളവ്
text_fieldsആകെ 33 രാജ്യങ്ങൾക്കാണ് ആനുകൂല്യം
ദുബൈ: യു.എ.ഇയിലെയും ഇന്ത്യയിലെയും പൗരന്മാർക്ക് ഇനി ഇറാനിൽ പോകാൻ വിസ വേണ്ട. ആകെ 33 രാജ്യങ്ങൾക്കാണ് ഇറാൻ വിസയിൽ ഇളവ് അനുവദിച്ചത്. സൗദി അറേബ്യ, ഇന്ത്യ, റഷ്യ, യു.എ.ഇ, ബഹ്റൈൻ, ഖത്തർ, കുവൈത്ത്, ലബനാൻ തുടങ്ങി 33 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇറാനിലേക്ക് പ്രവേശിക്കാൻ ഇനിമുതൽ വിസയുടെ ആവശ്യമില്ലെന്ന് ഇറാനിയൻ പൈതൃക, ടൂറിസം മന്ത്രി ഇസ്സത്തുല്ലാഹ് ദർഗാമി പറഞ്ഞു.
രാജ്യത്തിന്റെ വാതിലുകൾ ലോകത്തിന് മുന്നിൽ തുറക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് നടപടിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിനോദസഞ്ചാരം ലോകത്തിലെ എല്ലാ ജനങ്ങളുടെയും അവകാശമാണ്. മെഡിക്കൽ ടൂറിസത്തിന് പുറമെ ഇറാൻ പ്രകൃതിയാൽ ആകർഷകമായ രാജ്യങ്ങളിലൊന്നാണെന്നും ഈ സവിശേഷതകൾ ലോകത്തിന് ആസ്വദിക്കാൻ തങ്ങൾ അവസരം ഒരുക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇറാനും സൗദിയും കഴിഞ്ഞ മാർച്ചിൽ ചൈനീസ് മധ്യസ്ഥതയിൽ നടന്ന ചർച്ചകളെ തുടർന്ന് നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.