പത്ത് മിനിറ്റിനകം യു.എ.ഇ വിസ
text_fieldsഅബൂദബി: വിസ അപേക്ഷകളിൽ പത്ത് മിനിറ്റിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന പുതിയ സ്മാർട്ട് സേവന സംവിധാനത്തിന് യു.എ.ഇ ആഭ്യന്തര മന്ത്രാലയം തുടക്കം കുറിച്ചു. ഇ ചാനല്‍സ് വെബ്സൈറ്റ് (echannels.moi.gov.ae) വഴി ലഭ്യമാകുന്ന ഇൗ സേവനം സ്വദേശികൾക്കും താമസ വിസയുള്ള പ്രവാസികൾക്കും ഉപയോഗപ്പെടുത്താം. താമസ വിസയും സന്ദർശക വിസയും സേവന കേന്ദ്രങ്ങളിൽ പോകാതെ തന്നെ കൈപ്പറ്റാം എന്നതും നടപടികളിലെ വേഗതയുമാണ് ഇതിെൻറ ആകർഷണീയത.
‘സ്മാർട്ട് സേവനങ്ങൾ, ദീർഘവീക്ഷണം’ എന്ന ദ്രാവാക്യത്തെ അടിസ്ഥാനമാക്കിയാണ് സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രാലയത്തിെൻറ റെസിഡൻസി ആൻഡ് േഫാറിൻ അഫയേഴ്സ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. 2018ഒാടെ വിസ കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം 80 ശതമാനം കുറയുമെന്ന് അബൂദബിയിലെ റെസിഡൻസ് ആൻഡ് േഫാറിൻ അഫയേഴ്സ് ഡയറക്ടർ ബ്രിഗേഡിയർ മൻസൂർ അഹ്മദ് ആൽ ദാഹേരി പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ പരിശോധിച്ചപ്പോൾ നടപടികൾ പൂർത്തിയാക്കാൻ അഞ്ച് മുതൽ പത്ത് വരെ മിനിറ്റ് സമയം മതിയെന്നാണ് കണ്ടത്.
അപേക്ഷകൻ വിവരങ്ങൾ സമർപ്പിക്കുന്നതിെൻറ വേഗതയ്ക്ക് അനുസരിച്ചാണ് നടപടിക്രമങ്ങളുടെ വേഗത്തിൽ മാറ്റമുണ്ടാവുക. ടൈപ്പിങ് സെൻററുകള്‍ വഴി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ അഞ്ച് മിനിറ്റിനകം നടപടി പൂര്‍ത്തിയാക്കി വിസ പ്രിൻറ് എടുക്കാനാകുമെന്ന് മന്ത്രാലയം അധികൃതർ അറിയിച്ചു. കൃത്യവും ശരിയുമായ വിവരങ്ങളും രേഖകളും സമർപ്പിച്ചാൽ ചില വിസ അപേക്ഷകളിൽ അഞ്ച് മിനിറ്റിൽ കുറവ് സമയം കൊണ്ടും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.