യു.എ.ഇ ദീർഘകാല വിസ നിരക്കുകൾ പ്രഖ്യാപിച്ചു
text_fieldsദുബൈ: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച ദീർഘകാല വിസ പദ്ധതിയിൽ അപേക്ഷിക്കുന്നവർക്ക് ചെ ലവ് 1,150 ദിർഹം മാത്രം. 150 ദിർഹം അപേക്ഷാ ഫീസും 1000ദിർഹം വിസാ ഫീസുമായിരിക്കും. അഞ്ചു വർഷ വിസക്ക ് 650 ദിർഹമാണ് നൽകേണ്ടത് (500+150).
വൻകിട നിക്ഷേപകർക്കും മുതിർന്ന പ്രഫഷനലുകൾക്കും ശാസ്ത്രജ്ർ, ഗവേഷകർ, കലാകാർ തുടങ്ങിയവർക്കുമാണ് ദീർഘകാല വിസക്ക് അർഹത. നിക്ഷേപകർക്കും പ്രഫഷനലുകൾക്കുമൊപ്പം അവരുടെ കുടുംബാംഗങ്ങൾക്കും ഇതേ ഫീസ് നൽകി ഫാമിലി വിസക്ക് അപേക്ഷിക്കാം.റിയൽ എസ്റ്റേറ്റ് നിക്ഷേപകർ, സ്ഥാപനങ്ങളുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ, വ്യവസായികൾ, ഉന്നത സ്ഥാനങ്ങളിൽ നിന്ന് വിരമിച്ച പ്രഫഷനലുകൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കാണ് അഞ്ചു വർഷക്കാല വിസ ലഭിക്കുക. രക്ഷിതാക്കളുടെ വിസയിലുള്ള മക്കൾക്ക് 18 വയസിനു ശേഷം അഥവാ പഠന ശേഷം 100 ദിർഹം നൽകി വിസ ഒരു വർഷത്തേക്ക് പുതുക്കുവാൻ കഴിയും.
വിധവകൾക്കും വിവാഹമോചിതരായവർക്കും 100 ദിർഹം നൽകി ഒരു വർഷത്തേക്ക് താമസ വിസ പുതുക്കാം. ഇവരിൽ നിന്ന് വിസ തുകയല്ലാതെ മറ്റു ചാർജുകൾ ഇൗടാക്കില്ല.
വിവിധ മേഖലകളിലെ ഗവേഷകർക്കും പ്രതിഭകൾക്കും ഒറ്റത്തവണയോ പല തവണയോ രാജ്യത്ത് വന്നുപോകുന്നതിന് 180 ദിവസ കാലവധിയുള്ള വിസയും അനുവദിക്കുന്നുണ്ട്. അപേക്ഷാ ഫീസടക്കം 1100 ദിർഹമാണ് ഇതിനു നൽകേണ്ടത്. നേരത്തേ പത്ത് ശാസ്ത്രജ്ഞർക്കും കഴിഞ്ഞയാഴ്ച രണ്ട് ഇന്ത്യൻ വ്യാപാരികൾക്കും പത്തു വർഷതാമസ വിസ യു.എ.ഇ അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.