18 വയസ്സായ മക്കൾക്കും താമസവിസ അനുവദിക്കും
text_fieldsഅബൂദബി: 18 വയസ്സാകുന്നതോടെ മക്കൾക്ക് തൊഴിൽവിസയോ വിദ്യഭ്യാസ വിസയോ സംഘടിപ്പി ക്കണമെന്ന ആശങ്കയിൽനിന്ന് രക്ഷിതാക്കൾക്ക് മുക്തിയായി. 18 വയസ്സ് തികഞ്ഞ മക്കൾക് ക് താമസ വിസക്ക് തന്നെ അപേക്ഷിക്കാമെന്ന് െഎഡൻറിറ്റി^സിറ്റിസൻഷിപ് ഫെഡറൽ അതോറിറ്റി വ്യക്തമാക്കി. ഇൗ വിസ രണ്ട് വർഷം കൂടുേമ്പാൾ പുതുക്കണം.
നേരത്തെ 18 വയസ്സ് പൂർത്തിയാകുന്ന ആൺമക്കൾക്കും 18 വയസ്സ് പൂർത്തിയായ വിവാഹിതയായ മകൾക്കും രക്ഷിതാക്കളുടെ ആശ്രിതത്വത്തിൽ താമസ വിസ അനുവദിച്ചിരുന്നില്ല. ഇൗ നിയമത്തിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. 18 വയസ്സ് പൂർത്തിയായ മക്കൾക്കുള്ള താമസ വിസക്ക് െഎ.സി.എ വെബ്സൈറ്റിലും (smartservices.ica.gov.ae) റെസിഡൻസി^നാച്വറലൈസേഷൻ ഒാഫിസുകളിലും മറ്റു സർക്കാർ അംഗീകൃത ഒൗട്ട്ലെറ്റുകളിലും അപേക്ഷ നൽകാം. 100 ദിർഹമാണ് അപേക്ഷാ ഫീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.