ഈ വർഷം ആദ്യ പാതിയിൽ ആമർ കേന്ദ്രങ്ങൾ മുഖേനെ നൽകിയത് 10 ലക്ഷത്തിലേറെ വിസകൾ
text_fieldsദുബൈ: ദുബൈയിലെ ആമർ കേന്ദ്രങ്ങൾ ഈ വർഷത്തെ ആദ്യത്തെ 6 മാസത്തിനുള്ളിൽ 1.07 ദശലക്ഷത്തില ധികം വിസ- സേവന ഇടപാടുകൾ പൂർത്തിയാക്കിയെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസ ി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഈ വർഷം ആമർ സെന്ററുകൾ കൂടുതൽ ഇടപാടുകൾ നടത്തി. 847.476 സേവന- ഇടപാടുകളാണ് കഴിഞ്ഞ വർഷം ഈ സമയത്ത് ആമർ സെന്ററുകൾ നൽകിയേതെന്ന് മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി കൂട്ടിച്ചേർത്തു.
ആമർ സേവനങ്ങളിൽ 96 % ഉപഭോക്താകളും സംത്യപ്തരാണെന്ന് പുതിയ സർവേ ഫലം. ആമർ കേന്ദ്രങ്ങളിൽ എൻട്രി പെർമിറ്റുകൾ, റെസിഡൻസി വിസ എടുക്കൽ, പുതുക്കൽ, ക്യാൻസൽ ചെയ്യൽ എന്നിവ ഉൾപ്പെടെയുള്ള നിരവധി സേവങ്ങളാണ് നൽകുന്നത്. സർവേയിൽ കുറഞ്ഞ നിരക്ക് നേടിയ ചില സെൻററുകൾക്ക് മികച്ച നിലവാരത്തിലേക്ക് ഉയരുവാനുള്ള മാർഗനിർദേശങ്ങൾ ജി.ഡി.ആർ.എഫ്.എ നൽകിയിട്ടുണ്ടെന്ന് സേവന-വിഭാഗം ഡയറക്ടർ മേജർ സലിം ബിൻ അലി പറഞ്ഞു.
കഴിഞ്ഞ ദിവസം ജി.ഡി.ആർ.എഫ്.എ ദുബൈ ഹെഡ്ക്വാട്ടേഴ്സിൽ വിളിച്ചു ചേർത്ത ആമർ സെന്റർ ഉടമകളുടെയും മാനേജ്മെൻറിെൻറയും മൂന്നാമത് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ദുബൈയിലുള്ള 69 മാതൃകാ ആമർ കേന്ദ്രങ്ങങ്ങൾ വഴിയാണ് ഇടപാടുകൾ ഏറെയും നൽകിയത്.
അതിനൊപ്പം തന്നെ ആമർ സേവനങ്ങൾ ലഭിക്കുന്ന ചില തസ്ഹീൽ സെൻററുകൾ വഴിയും വിസ സേവന ഇടപാടുകൾ പൂർത്തിയാക്കി നൽകി. ആമർ സേവന വിഭാഗം ഡയറക്ടർ മേജർ സലിം ബിൻ അലി ഉയർന്ന സേവന-സൗകര്യങ്ങൾ കൂടുതൽ മികവോടെ ലഭ്യമാകാൻ സഹകരിക്കുന്ന സെൻറർ നടത്തിപ്പുകാരെ പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.