സ്ഥാപനം മാറാം, വിസ മാറാതെ
text_fieldsദുബൈ: കോവിഡ് വ്യാപനത്തെ തുടർന്ന് ജോലി നഷ്ടമായവർക്ക് ആശ്വാസവുമായി യു.എ.ഇ ഭര ണകൂടം. നിലവിലെ ലേബർ വിസ ഉപയോഗിച്ച് മറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്യാൻ അനുമതി ന ൽകുമെന്ന് റെസിഡൻറ്സി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടറേറ്റിെൻറ (ജി.ഡി.ആർ.എഫ്.എ) ഡയറക്ടറായ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി അറിയിച്ചു. ദുബൈ മീഡിയ ഒാഫിസ് സംഘടിപ്പിച്ച വെർച്വൽ പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇയിലെ നിയമം അനുസരിച്ച് മറ്റൊരു സ്ഥാപനത്തിലേക്ക് മാറണെമങ്കിൽ പുതിയ സ്പോൺസറുടെ വിസ എടുക്കണം. ഇൗ നിയമത്തിനാണ് താൽകാലികമായി ഇളവ് നൽകിയിരിക്കുന്നത്. നേരത്തെ, മാർച്ച് ഒന്ന് മുതൽ വിസ കാലാവധി അവസാനിച്ച എല്ലാ വിസകളുടെയും കാലാവധി ഡിസംബർ 31 വരെ നീട്ടിയിരുന്നു. ഇതോടെ വിസ കാലാവധി കഴിഞ്ഞവർക്കും മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ അവസരമൊരുങ്ങും. കോവിഡ് വ്യാപനം തുടങ്ങിയ ശേഷം ജോലി നഷ്ടപ്പെട്ട് ആയിരക്കണക്കിന് തൊഴിലാളികളാണ് താമസസ്ഥലങ്ങളിൽ കഴിയുന്നത്.
പുതിയ വിസ അനുവദിക്കുന്നത് നിർത്തിവെച്ചതിനാൽ മറ്റ് സ്ഥാപനങ്ങളിൽ ജോലി നോക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഇവർ. ഇത്തരക്കാർക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. അതേസമയം, തൊഴിലിടങ്ങൾ സുരക്ഷിതമാക്കുന്നതിനെ പറ്റി വ്യവസായ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ജനറൽ അൽ മറി പറഞ്ഞു. മഹാമാരിയെ നേരിടാൻ യു.എ.ഇ സജ്ജമാണ്. തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം മേഖലകളിൽ സർക്കാറും ശ്രദ്ധ ചെലുത്തുന്നുണ്ട്. വിമാനത്താവളം, പോർട്ട് റാഷിദ്, ഹത്ത അതിർത്തി തുടങ്ങിയ സ്ഥലങ്ങളിൽ കർശന മെഡിക്കൽ പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് മെഡിക്കൽ പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തും. ആവശ്യമുള്ളവർക്ക് മാസ്ക്കും ഗ്ലൗസും നൽകും. വിദേശകാര്യ മന്ത്രാലയം, എയർലൈൻസുകൾ, ദുബൈ ഹെൽത്ത് അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് പ്രവർത്തനം. ടൂറിസം മേഖലയുടെ വീണ്ടെടുപ്പിനെ കുറിച്ച് ചർച്ച ചെയ്യാൻ ടൂറിസം സ്ഥാപനങ്ങളുടെ യോഗം വിളിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.