വിസ ചതി; ഏഴ് യുവാക്കള്‍ ഷാര്‍ജയില്‍ ദുരിതത്തില്‍
text_fieldsഷാര്‍ജ: ആലപ്പുഴ സ്വദേശിയുടെ വിസ ചതിയില്‍പെട്ട് ഷാര്‍ജ റോളയില്‍ ദുരിതത്തില്‍ കഴിയുകയാണ് അതേ ജില്ലക്കാരായ ഏഴു യുവാക്കള്‍. ഒന്നര ലക്ഷത്തോളം രൂപ കൊടുത്താണ് ഇവരെ കൊണ്ടുവന്നത്. സൗദി ഡ്രൈവിങ് ലൈസന്‍സുള്ള ആള് മുതല്‍ ഫാബ്രിക്കേറ്റര്‍, സൂപ്പര്‍മാര്‍ക്കറ്റ് സൂപ്പര്‍ വൈസിങ് വരെ അറിയാവുന്നവരാണ് ചതിയില്‍ അകപ്പെട്ട് ഏതുനിമിഷവും മുറിയില്‍ നിന്ന് ഇറക്കിവിടുമെന്ന ഭീതിയില്‍ കഴിയുന്നത്. മൂന്നുമാസമായി ജല-വൈദ്യുതി ബില്ലടച്ചിട്ട്. ഏതുനിമിഷവും വൈദ്യുതിയും വെള്ളവും നിലച്ചേക്കാം.
കഴിക്കാന്‍ ഭക്ഷണം പോലുമില്ലാതെ ദുരിതത്തില്‍ കഴിഞ്ഞ ഇവര്‍ക്ക് പ്രവാസി ഇന്ത്യയാണ് ആദ്യമായി ഭക്ഷണമെത്തിച്ചു നല്‍കിയത്. ഇവരുടെ ദുരിതം അറിഞ്ഞ അന്നുതന്നെ ‘ഗള്‍ഫ് മാധ്യമ’ത്തിെൻറ അഭ്യര്‍ഥനയെ തുടര്‍ന്ന് സംഘടനകള്‍ ഭക്ഷണമെത്തിച്ചിരുന്നു. സഹായം നല്കാന് താൽപര്യമുള്ളവര്ക്ക് 052 4501546 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഇവരെ ഇവിടെയെത്തിച്ച രാജ്കുമാറിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.