യു.എ.ഇയിൽനിന്ന് മടങ്ങുന്നവരുടെ ശ്രദ്ധക്ക് തിരിച്ചുവരാൻ പദ്ധതിയുണ്ടെങ്കിൽ വിസ പുതുക്കണം
text_fieldsദുബൈ: യു.എ.യിൽനിന്ന് മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് ഉടൻ രാജ്യത്തേക്ക് തിരിച്ചെത്താൻ പദ്ധതിയുണ്ടെങ്കിൽ വിസ പുതുക്കുന്നതാവും നല്ലതെന്ന് അധികൃതർ. വിസ കാലാവധി കഴിഞ്ഞവർക്കും കഴിയാറായവർക്കുമാണ് നിർദേശം. മാർച്ച് ഒന്നിനുശേഷം കാലാവധി അവസാനിച്ച എല്ലാ വിസകൾക്കും ഡിസംബർ 31 വരെ യു.എ.ഇ കാലാവധി നീട്ടി നൽകിയിരുന്നു. എന്നാൽ, നീട്ടി നൽകിയ കാലാവധി മറ്റു പല രാജ്യങ്ങളും അംഗീകരിക്കാതെ വന്നതോടെയാണ് യു.എ.ഇ ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നത്. കാലാവധി നീട്ടികിട്ടിയ വിസയുമായി യു.എ.ഇയിലേക്ക് യാത്ര ചെയ്യാനെത്തിയവർക്ക് ഇന്ത്യ അനുമതി നൽകിയിരുന്നില്ല. മൂന്നു മാസമെങ്കിലും കാലാവധിയുള്ള വിസയുള്ളവർക്ക് മാത്രം അനുമതി നൽകിയാൽ മതിയെന്നാണ് കേന്ദ്രത്തിെൻറ നിർദേശം. ഇതോടെ നിരവധി പേർക്ക് യു.എ.ഇയിലെത്താൻ കഴിയാതെ വന്നതോടെ അധികൃതർ തന്നെ വിസ പുതുക്കാൻ ഉപദേശം നൽകിയിരിക്കുന്നത്. വിസയിൽ കാലാവധി കഴിഞ്ഞതായി കാണുേമ്പാൾ എയർലെൻസ്, എമിഗ്രേഷൻ അധികൃതരും അനുമതി നൽകാൻ വിസമ്മതിക്കുകയാണ്.
വിസ റദ്ദാക്കപ്പെട്ടവർ
തൊഴിലുടമ വിസ റദ്ദാക്കിയവർ (കാലാവധി കഴിഞ്ഞവരല്ല) മറ്റ് വിസ എടുക്കണം. പുതിയ െതാഴിൽ ലഭ്യമായെങ്കിൽ ആ സ്ഥാപനത്തിൽ നിന്നുള്ള വിസയെടുക്കാം. അല്ലാത്തപക്ഷം വിസിറ്റിങ് വിസയെങ്കിലും എടുക്കണം. ട്രാവൽ ഏജൻസികൾ വഴി ഇത്തരം വിസകൾ എടുക്കാം. ഇതിന് പാസ്പോർട്ടിെൻറ പകർപ്പ് മാത്രമാണ് ആവശ്യമുള്ളത്. രണ്ടു ദിവസത്തിനുള്ളിൽ വിസ ലഭിക്കും. 100 ദിവസം കാലാവധിയുള്ള വിസക്ക് 2200 ദിർഹമാണ് നിരക്ക്. യു.എ.ഇയിലുള്ളവർക്ക് വിസ എടുക്കുന്നതിന് തടസ്സമില്ല. എന്നാൽ, രാജ്യത്തിന് പുറത്തുള്ളവർക്ക് പുതിയ വിസ അനുവദിക്കുന്നില്ല. തൊഴിലുടമ വിസ റദ്ദാക്കിയശേഷം രാജ്യത്ത് തുടർന്നാൽ പിഴ അടക്കേണ്ടി വരും. മറ്റു വിസ എടുക്കുകയോ രാജ്യം വിടുകയോ ആണ് ഇവർക്ക് മുന്നിലുള്ള പോംവഴി. ആദ്യ ദിവസം 125 ദിർഹവും തുടർന്നുള്ള ഒാരോ ദിവസവും 25 ദിർഹം വീതവുമാണ് പിഴ അടക്കേണ്ടത്.
വിസ പിഴയുള്ളവർ
മാർച്ച് ഒന്നിന് മുമ്പ് വിസ കാലാവധി കഴിഞ്ഞവർ ആഗസ്റ്റ് 18ന് മുമ്പ് രാജ്യം വിട്ടാൽ പിഴയിൽ നിന്നൊഴിവാക്കുമെന്ന് അധികൃതർ വീണ്ടും ഒാർമിപ്പിച്ചു.
നേരത്തേ ഇക്കാര്യത്തിൽ നിർദേശം നൽകിയിരുന്നു. മലയാളികൾ ഉൾപ്പെടെയുള്ള ഒരുപാട് പേർക്ക് ഗുണം ചെയ്യുന്നതാണ് ഇൗ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.