100 അറബ് സ്റ്റാർട്ടപ്പുകൾക്ക് ദീർഘകാല വിസ
text_fieldsഅബൂദബി: നാലാം വ്യവസായ വിപ്ലവം രൂപപ്പെടുത്തുന്നതിന് മികച്ച 100 അറബ് സ്റ്റാർട്ടപ് പുകൾക്ക് ദീർഘകാല വിസ അനുവദിക്കുമെന്ന് യു.എ.ഇ സർക്കാർ പ്രഖ്യാപിച്ചു. ഏപ്രിൽ ആറ്, ഏ ഴ് തീയതികളിൽ ജോർദാനിൽ നടന്ന മിഡിലീസ്റ്റ്^വടക്കേ ആഫ്രിക്ക (മിന) ലോക സാമ്പത്തി ക ഫോറത്തിലാണ് വിസ അനുവദിക്കുന്നതിന് യോഗ്യമായ സ്റ്റാർട്ടപ്പുകളെ തെരഞ്ഞെടുത്തത്്.
യു.എ.ഇ കാബിനറ്റ് സെക്രട്ടറി ജനറൽ അബ്ദുല്ല ബിൻ തൂഖ്, ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷൻ സി.ഇ.ഒ ഖൽഫാൻ ജുമാ ബെൽഹൂൽ തുടങ്ങിയവർ പെങ്കടുത്ത ‘അറബ് സ്റ്റാർട്ടപ്സ്: റീച്ചിങ് വെലോസിറ്റി’ സെഷനിലാണ് 100 അറബ് സ്റ്റാർട്ടപ്പുകൾക്ക് അഞ്ച് വർഷ വിസ അനുവദിക്കുന്ന പ്രഖ്യാപനം നടത്തിയത്.
ലോക സാമ്പത്തിക ഫോറവുമായി ചേർന്ന് മികച്ച അറബ് സ്റ്റാർട്ടപ്പുകൾക്ക് ദീർഘകാല വിസ അനുവദിക്കാനുള്ള നടപടി പ്രതിഫലിപ്പിക്കുന്നത് ബിസിനസിന് സൗകര്യമൊരുക്കാനും വളർച്ചക്കുള്ളആകർഷകവും പ്രോത്സാഹനജനകവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള യു.എ.ഇയുടെ പ്രതിബദ്ധതയാണെന്ന് അബ്ദുല്ല ബിൻ തൂഖ് പറഞ്ഞു. പ്രതിഭകൾക്കുള്ള ആഗോള കേന്ദ്രം എന്ന നിലയിൽ യു.എ.ഇക്ക് മികച്ച സ്ഥാനമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.