'വിഷൻ പവലിയൻ' ഡിസ്ട്രിക്ട് 2020ൽ നിലനിർത്തും
text_fieldsദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ കാഴ്ചപ്പാടുകൾക്ക് ദൃശ്യാവിഷ്കാരം നൽകിയ എക്സ്പോ 2020 ദുബൈയിലെ വിഷൻ പവലിയൻ നിലനിർത്തും. വിശ്വമേളയുടെ നഗരി ഡിസ്ട്രിക്ട് 2020യായി പരിവർത്തിക്കപ്പെടുമ്പോൾ വിഷൻ പവലിയൻ മാറ്റമില്ലാതെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ദുബൈ നഗരത്തിന്റെ ചരിത്രവും വർത്തമാനവും മാത്രമല്ല, ഭാവിയെ കുറിച്ചും മനസ്സിലാക്കാൻ സഹായിക്കുന്നതാണ് ഇതിനകത്ത് ഒരുക്കിയ പ്രദർശനം.
ശൈഖ് മുഹമ്മദ് ബിൻ റാശിദിന്റെ ജീവചരിത്ര പുസ്തകമായ 'എന്റെ കഥ: 50 വർഷ സേവനത്തിന്റെ 50 ഓർമകൾ' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് പവലിയനിലെ കാഴ്ചകൾ ഒരുക്കിയത്. പുസ്തകത്തിലെ കഥാസന്ദർഭങ്ങൾ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ കലാസൃഷ്ടികൾ ശൈഖ് മുഹമ്മദിന്റെ കുട്ടിക്കാലവും നഗരത്തിന്റെ വളർച്ചയും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.
തേക്കുതടിയിൽ നിർമിച്ച പവലിയൻ കവാടം കടന്ന് പ്രവേശിക്കുമ്പോൾ മാർബിളിൽ തീർത്ത പരുന്തിന്റെ ശിൽപമാണ് സന്ദർശകരെ സ്വീകരിക്കുക. അകത്തേക്ക് പ്രവേശിച്ചാൽ ദുബൈ ഭരണാധികാരിയുടെ പ്രിയപ്പെട്ട കുതിരയുടെ ഭീമാകാരമായ ശിൽപം കാണാം. പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ കവിതകൾ ആലപിക്കപ്പെടുന്നതും കേൾക്കാം. സാംസ്കാരിക പ്രാധാന്യമുള്ള പവലിയൻ വിശ്വമേളയിൽ എത്തിയവർക്ക് ദുബൈയെ കുറിച്ച് അറിവ് പകരുന്നതായി രുന്നു.
ശൈഖ് മുഹമ്മദിന്റെ വിവിധ ഹോബികളും സാഹസികതകളും തിരിച്ചറിയാനും കലാവിഷ്കാരങ്ങളിലൂടെ സാധിക്കും. ആറുമാസം നീണ്ട എക്സ്പോ കാലത്ത് രണ്ട് ലക്ഷത്തോളം സന്ദർശകർ പവലിയനിലെത്തിയിട്ടുണ്ട്. മികച്ച ചെറിയ പവലിയനുള്ള അവാർഡും ഇതിന് ലഭിക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.