സന്ദർശക വിസക്കാർക്കും ദുബൈയിലേക്ക് വരാൻ അവസരമൊരുങ്ങുന്നു
text_fieldsദുബൈ: താമസവിസക്കാർക്ക് പുറമെ ദുബൈയിലേക്ക് സന്ദർശക വിസക്കാർക്കും വരാൻ വൈകാതെ അവസരമൊരുങ്ങിയേക്കും. ടൂറിസ്റ്റ് വിസക്കാർക്ക് ദുബൈയിലേക്ക് വരാം എന്ന് എമിറേറ്റ്സിെൻറ വെബ്സൈറ്റിലൂടെ അറിയിച്ചിട്ടുണ്ട്. എന്നാൽ, എന്ന് മുതൽ വരാമെന്നോ ഇന്ത്യക്കാർക്ക് വരാൻ കഴിയുമോ എന്നോ ഇതിൽ വ്യക്തമാക്കിയിട്ടില്ല.
റസിഡൻറ് വിസക്കാർക്ക് ബാധകമായ നിബന്ധനകൾ ടൂറിസ്റ്റ് വിസക്കാർക്കും ബാധകമായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. ഇത് ശുഭസൂചനയാണെന്നാണ് വിലയിരുത്തൽ. എല്ലാ സന്ദർശകരെയും യു.എ.ഇയിലേക്ക് സ്വാഗതം ചെയ്യുന്നതായി കഴിഞ്ഞ ദിവസം ദുരന്തനിവാരണ സമിതിയും അറിയിച്ചിരുന്നു.
കാലാവധി കഴിഞ്ഞ താമസവിസക്കാർക്കും പ്രവേശനം അനുവദിച്ചതോടെ സന്ദർശകവിസക്കാരും പ്രതീക്ഷയിലാണ്. എക്സ്പോ 2020 തുടങ്ങാനിരിക്കെ ജോലി അവസരങ്ങൾ തേടി യു.എ.ഇയിലെത്താൻ കാത്ത് ലക്ഷങ്ങൾ നാട്ടിലുണ്ട്. സന്ദർശക വിസക്കാർക്ക് അനുമതി നൽകിയാൽ മാത്രമേ ഇവർക്ക് യു.എ.ഇയിലേക്ക് എത്താൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.