Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ സന്ദർശക...

യു.എ.ഇയിൽ സന്ദർശക വിസക്കാർക്ക്​ ആശ്വാസം; ഒരു മാസം കൂടി തുടരാം

text_fields
bookmark_border
യു.എ.ഇയിൽ സന്ദർശക വിസക്കാർക്ക്​ ആശ്വാസം; ഒരു മാസം കൂടി തുടരാം
cancel

ദുബൈ: യു.എ.ഇയിൽ മാർച്ച്​ ഒന്നിനു ശേഷം കാലാവധി കഴിഞ്ഞ സന്ദർശക വിസ, ടൂറിസ്​റ്റ്​ വിസക്കാർ ആഗസ്​റ്റ്​ 11നകം നാടുവിടുകയോ വിസ പുതുക്കുക​യോ വേണമെന്ന നിർദേശത്തിൽ ഒരു ഇളവ്​ കൂടി. ആവശ്യമെങ്കിൽ ആഗസ്​റ്റ്​ 11 മുതൽ 30 ദിവസത്തേക്ക്​ ഗ്രേസ്​ പിരീഡ് നേടി രാജ്യത്ത്​ തുടരുവാനാണ്​ ഫെഡറൽ അതോറിറ്റി ഫോർ ​െഎഡൻറിറ്റി ആൻറ്​ സിറ്റിസൺഷിപ്പ്​ (​െഎ.സി.എ) സൗകര്യമൊരുക്കുന്നത്​. ഒറ്റ തവണ മാത്രമാണ്​ ഇത്തരത്തിൽ ഗ്രേസ്​ പിരീഡ്​ നേടാൻ അവസരം നൽകു എന്നും ​െഎ.സി.എ വ്യക്​തമാക്കി. 

ഇൗ കാലയളവിൽ വിസ പുതുക്കുകയോ താമസ^തൊഴിൽ വിസയിലേക്ക്​ മാറുകയോ ചെയ്യാത്ത പക്ഷം 30 ദിവസം തികയുന്നതോടെ​ രാജ്യം വിടേണ്ടി വരും. അല്ലെങ്കിൽ പിഴ ഇൗടാക്കും. വിസ, തിരിച്ചറിയൽ കാർഡ്​ സേവനങ്ങൾ ​അതോറിറ്റി ഇതിനകം പുനരാരംഭിച്ചു കഴിഞ്ഞു. 
മാർച്ച്​ ഒന്നിനു ശേഷം താമസ വിസ കാലാവധി തീർന്നവർക്ക്​ ജൂലൈ 12 മുതൽ മൂന്നു മാസത്തിനകം അവ പുതുക്കിയാൽ മതിയാവും. 

നേരത്തേ, കോവിഡ്​ പ്രതിസന്ധി ഘട്ടത്തിൽ മാർച്ച്​ ഒന്നിനു ശേഷം കാലഹരണപ്പെട്ട താമസ വിസകൾക്കും സന്ദർശക വിസകൾക്കും ഡിസംബർ 31 വരെ കാലാവധി ദീർഘിപ്പിച്ചു നൽകിയിരുന്നു. എന്നാൽ, രാജ്യം വിജയകരമായി കോവിഡ്​ വെല്ലുവിളിയെ മറികടക്കുകയും ജീവിതവും ഒൗദ്യോഗിക പ്രവർത്തനങ്ങളും സാധാരണ ഗതിയിലേക്ക്​ തിരി​െച്ചത്തുകയും ചെയ്​തതോടെ ആ നടപടി റദ്ദാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.

അതോറിറ്റിയുടെ  ica.gov.ae വെബ്​സൈറ്റിലൂടെ വിസ പുതുക്കുന്നതിനുള്ള സ്​മാർട്ട്​ സേവനങ്ങൾ ലഭ്യമാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visa
News Summary - visitors visa-uae-extend
Next Story